മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് പുതു തന്ത്രമായി സിപിഎം; അന്ന് ലീഗ് വിട്ടയാള്‍ മന്ത്രി, ഇന്ന് പഴയ കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ താനൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച ഇടതുസ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി. തുടര്‍ച്ചയായി രണ്ട് തവണ മുസ്ലിം ലീഗിന്റെ കോട്ട പിടിച്ചടക്കിയ വ്യക്തി എന്ന നിലയിലാണ് വി അബ്ദുറഹ്മാന്‍ പ്രസക്തനാകുന്നത്. മലപ്പുറത്ത് നിന്ന് പുതിയ മന്ത്രിസഭയിലുള്ള പ്രതിനിധി കൂടിയാണദ്ദേഹം.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ആദ്യ പിണറായി സര്‍ക്കാരില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് തവനൂരില്‍ നിന്ന് ജയിച്ച കെടി ജലീല്‍ ആണ് മന്ത്രിയായത്. ബന്ധുനിയമനത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നതോടെ അദ്ദേഹത്തിന് വഴിയടഞ്ഞു. പഴയ കോണ്‍ഗ്രസ് നേതാവാണ് വി അബ്ദുറഹ്മാന്‍. കൂടുതല്‍ വിവരങ്ങള്‍...

Recommended Video

cmsvideo
ശൈലജ ടീച്ചറെ ഒഴിവാക്കി പിണറായി...

കോണ്‍ഗ്രസില്‍ നിന്ന് ഇടത്തോട്ട്

കോണ്‍ഗ്രസില്‍ നിന്ന് ഇടത്തോട്ട്

പഴയ കോണ്‍ഗ്രസ് നേതാവാണ് വി അബ്ദുറഹ്മാന്‍. 2005ല്‍ തിരൂര്‍ നഗരസഭയുടെ വൈസ് ചെയര്‍മാനായിരുന്നിട്ടുണ്ട്. മുസ്ലിം ലീഗിന് കോണ്‍ഗ്രസ് അടിമപ്പെടുന്നോ എന്ന ചര്‍ച്ച സജീവമായ വേളയിലാണ് അബ്ദുറഹ്മാന് കോണ്‍ഗ്രസുമായി അകലുന്നത്. തിരൂരില്‍ ഒട്ടേറെ സ്വപ്‌ന പദ്ധതികള്‍ നടപ്പാക്കാന്‍ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം അനുവദിച്ചില്ല എന്ന ആക്ഷേപവും കളംമാറുന്ന വേളയില്‍ അദ്ദേഹവുമായി ബന്ധമുള്ളവര്‍ ആരോപിച്ചിരുന്നു.

ആദ്യ നിയമസഭാ പോര്

ആദ്യ നിയമസഭാ പോര്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി വി അബ്ദുറഹ്മാന്‍ മല്‍സരിച്ചു. ഇടി മുഹമ്മദ് ബഷീറിനെതിരെ ശക്തമായ മല്‍സരമാണ് അബ്ദുറഹ്മാന്‍ കാഴ്ചവച്ചത്. കപ്പും സോസറും ചിഹ്നത്തിലായിരുന്നു മല്‍സരം. അതേ ചിഹ്നത്തില്‍ അദ്ദേഹം താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടിയപ്പോള്‍ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട ആദ്യമായി ഇളകി.

മല്‍സരിക്കാനില്ലെന്ന് അറിയിച്ചപ്പോള്‍

മല്‍സരിക്കാനില്ലെന്ന് അറിയിച്ചപ്പോള്‍

2016ലാണ് മുസ്ലിം ലീഗിന് താനൂര്‍ നഷ്ടമായത്. അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോല്‍പ്പിച്ച് വി അബ്ദുറഹ്മാന്‍ അന്ന് ചെങ്കൊടി ഉയര്‍ത്തി. ഇത്തവണ അബ്ദുറഹ്മാന്‍ മല്‍സരിക്കില്ല എന്നാണ് ആദ്യം പ്രതികരിച്ചത്. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി ഘടകങ്ങളെല്ലാം അബ്ദുറഹ്മാന്‍ മല്‍സരിച്ചാല്‍ മാത്രമാണ് ജയിക്കുക എന്ന നിഗമനത്തിലെത്തി.

ഇനി മന്ത്രി

ഇനി മന്ത്രി

ഇതോടെ അബ്ദുറഹ്മാന്‍ വീണ്ടും മല്‍സരിച്ചു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ ഇറക്കി മണ്ഡലം പിടിക്കാന്‍ മുസ്ലിം ശ്രമിച്ചെങ്കിലും അബ്ദുറഹ്മാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകുകയാണ്. 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. വി അബ്ദുറഹ്മാന്‍ മന്ത്രിയാകുന്നതോടെ മലപ്പുറത്ത് സിപിഎം വലിയ ലക്ഷ്യങ്ങളാണ് കാണുന്നത്.

സിപിഎമ്മിന്റെ നീക്കം

സിപിഎമ്മിന്റെ നീക്കം

മുസ്ലിം ലീഗ് വിട്ടുവന്ന കെടി ജലീലിനെയാണ് ആദ്യ മന്ത്രിസഭയില്‍ പിണറായി അവസരം കൊടുത്തത്. കോണ്‍ഗ്രസ് വിട്ടു വന്ന വി അബ്ദുറഹ്മാനാണ് രണ്ടാം മന്ത്രിസഭയില്‍ അവസരം. ഇതോടെ കൂടുതല്‍ പേര്‍ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് സിപിഎം കരുതുന്നു. സ്വതന്ത്രരെ ഇറക്കിയുള്ള സിപിഎം നീക്കം ഇനിയും മലപ്പുറത്ത് തുടരാനാണ് സാധ്യത.

താനൂരിന് വീണ്ടും മന്ത്രി

താനൂരിന് വീണ്ടും മന്ത്രി

താനൂരിന് ഏറെ കാലത്തിന് ശേഷമാണ് ഒരു മന്ത്രിയെ ലഭിക്കുന്നത്. പഴയ കാല മുസ്ലിം ലീഗ് നേതാക്കള്‍ താനൂരില്‍ നിന്ന് ജയിച്ച ശേഷം മന്ത്രിയായിട്ടുണ്ട്. എന്നാല്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. കടുതല്‍ വികസനം തേടുന്ന താനൂരിന് അബ്ദുറഹ്മാന്റെ മന്ത്രിസ്ഥാനം നേട്ടമാകും. തുടങ്ങിവച്ച ഒട്ടേറെ പദ്ധതികളുണ്ട്. എല്ലാം പൂര്‍ത്തിയാക്കുന്നതിനാകും പ്രഥമ പരിഗണന എന്ന് അബ്ദുറഹ്മാന് നേരത്തെ പറഞ്ഞിരുന്നു.

പുതിയ സിപിഎം മന്ത്രിമാര്‍

പുതിയ സിപിഎം മന്ത്രിമാര്‍

എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണ ജോര്‍ജ് എന്നിവരാണ് സിപിഎമ്മിന്റെ മറ്റു മന്ത്രിമാര്‍. മുഹമ്മദ് റിയാസും പിണറായിയും ഒരുമിക്കുന്ന മന്ത്രിസഭ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ടു വനിതാ മന്ത്രിമാരുണ്ട്. കെകെ ശൈലജ ഇല്ല എന്നതും എടുത്തുപറയേണ്ടതാണ്.

ജോസിന്റെ തോല്‍വിയാണ് തകിടം മറിച്ചത്... 'കോട്ടയം' ഇല്ലാതെ; കേരള കോണ്‍ഗ്രസില്‍ ഈ മാറ്റം ആദ്യംജോസിന്റെ തോല്‍വിയാണ് തകിടം മറിച്ചത്... 'കോട്ടയം' ഇല്ലാതെ; കേരള കോണ്‍ഗ്രസില്‍ ഈ മാറ്റം ആദ്യം

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

Malappuram
English summary
New ministers of kerala: V Abdurahman gets Cabinet berth from Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X