മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വി‌... നന്നംമുക്ക് പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ നന്നംമുക്ക് പഞ്ചായത്തിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ചേലക്കടവ് വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ കെ.വി.അബ്ദുള്‍ കരീമിനെയാണ് പുതിയ പ്രസിഡന്റായി തെരെഞ്ഞെടുത്തത്.

<strong> കരൾ, കുടൽ‌, വൃക്ക... എല്ലാം സ്ഥാനം തെറ്റിയ നിലയിൽ, മലപ്പുറത്ത് നാലര വയസുകാരന് അപൂർവ്വ രോഗം, സഹായത്തിനായി നാട്ടുകാർ കൈകോർക്കുന്നു...</strong> കരൾ, കുടൽ‌, വൃക്ക... എല്ലാം സ്ഥാനം തെറ്റിയ നിലയിൽ, മലപ്പുറത്ത് നാലര വയസുകാരന് അപൂർവ്വ രോഗം, സഹായത്തിനായി നാട്ടുകാർ കൈകോർക്കുന്നു...

ചങ്ങരംകുളം എ.കെ.ജി മന്ദിരത്തില്‍ ചേര്‍ന്ന സി.പി.എം യോഗത്തില്‍ അബ്ദുല്‍ കരീമിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി.പി.എമ്മിലെ സത്യന്‍ കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് വിവാദമാവുകയും ചെയ്തതോടെ സത്യന്‍ രാജി വെച്ച് ഒഴിയുകയായിരുന്നു.

Abdul Kareem

പ്രസിഡന്റ് സ്ഥാനം രാജി വെച്ച സത്യന്‍ പഞ്ചായത്ത് അംഗത്വം കൂടി രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്ക് യു.ഡി.വൈ.എഫ് നടത്തിയ മാര്‍ച്ചിനിടെ ടി. സത്യന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്തിലേക്ക് എത്തിയത് സംഘര്‍ഷത്തിന് കാരണമാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതിഷേധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തില്‍ വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് പതിനൊന്ന്, യു.ഡി.എഫ് അഞ്ച്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് നന്നംമുക്ക് പഞ്ചായത്തിലെ കക്ഷിനില.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടന്നത് വന്‍ പോലീസ് വലയത്തില്‍. കഴിഞ്ഞ ദിവസം യു.ഡി.വൈ.എഫ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവും പ്രസിഡന്റ് തെരെഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് പഞ്ചായത്തിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചും കണക്കിലെടുത്താണ് പഞ്ചായത്തിന്റെ ചരിത്രത്തിലില്ലാത്ത പോലീസ് വലയത്തില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

കാലത്ത് ഒമ്പതിന് മുമ്പ് തന്നെ ഭരണ സമിതിയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. സത്യന്‍ അടക്കമുള്ള അംഗങ്ങള്‍ പഞ്ചായത്തിലെ മീറ്റിങ്ങ് ഹാളിലെത്തിയിരുന്നു. യു.ഡി.എഫിന്റെ പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് വിവിധസ്ഥലങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രദേശത്ത് തടിച്ച് കൂടിയതോടെ പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു

10.30 ഓടെ തരിയത്ത് നിന്ന് ആരംഭിച്ച യു.ഡി.എഫ് പ്രതിഷേധ പ്രകടനം പഞ്ചായത്ത് കവാടത്തിന് ഏറെ അകലെയായി പോലീസ് തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ പോര്‍വിളികള്‍ തുടര്‍ന്നു. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് പ്രകടനം അവസാനിപ്പിച്ച് പിരിഞ്ഞ് പോവുകയായിരുന്നു. വലിയ തോതില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തത് മൂലം വലിയ സംഘര്‍ഷം ഒഴിവായി. തിരൂര്‍, പൊന്നാനി, ചങ്ങരംകുളം സേ്റ്റഷനുകളിലെ സി.ഐ മാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പഞ്ചായത്തിന് സുരക്ഷ വലയം തീര്‍ത്തത്. കൂടാതെ മലപ്പുറത്ത് നിന്നെത്തിയ ആര്‍.ആര്‍.എഫ് യൂണിറ്റും സ്ഥലത്ത് സുരക്ഷക്കായി ക്യാമ്പ് ചെയ്തിരുന്നു.

Malappuram
English summary
New president i n Nannammukk panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X