മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി

Google Oneindia Malayalam News

മലപ്പുറം; ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എംഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ പോലീസ് ഇടപെട്ട് മാർച്ച് തടഞ്ഞത് നേരിയ തോതിൽ ഉന്തും തള്ളിനും വഴിവെച്ചു. പിന്നീട് നേതാക്കൾ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

covid 19

എൻസി ഷെരീഫ്-സഹല ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജിലായിരുന്നു ഇവർ ചികിത്സ തേടിയെത്തിയത്. എന്നാൽ ഇവിടം കൊവിഡ് ആശുപത്രിയായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് ഒരു സ്വാകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ ചികിത്സയ്ക്കായി സമീപിച്ചിരുന്നെങ്കിലും എവിടേയും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് രണ്ട് ദിവസം മുൻപാണ് സഹല കൊവിഡ് മുക്തി നേടി വീട്ടിലേക്ക് മടങ്ങിയത്. ന്നാൽ കടുത്ത വേദനയെ തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ എത്തിയെങ്കിലും കൊവിഡ് ആശുപത്രിയായതിനാൽ രോഗം നെഗറ്റീവായതിനാൽ സ്വീകരിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് സഹലയുടെ ബന്ധുക്കൾ പറഞ്ഞു. തുടർന്ന് പല ആശുപത്രികളേയും സമീപിച്ചെങ്കിലും ചികിത്സിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നും 14 മണിക്കൂറോളം ചികിത്സ കിട്ടിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

കൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചുകൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു

ഹെർഡ് ഇമ്മ്യൂണിറ്റിയുടെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രിഹെർഡ് ഇമ്മ്യൂണിറ്റിയുടെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി

സൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസിസൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസി

റിയാസിൻറെ ഭാര്യയേയും വിവാഹത്തേയും കുറിച്ച് പറയാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരതയില്ലേ?; രശ്മിതറിയാസിൻറെ ഭാര്യയേയും വിവാഹത്തേയും കുറിച്ച് പറയാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരതയില്ലേ?; രശ്മിത

Malappuram
English summary
NewBorn Twin Babies death; MSF Conducted March To Manjeri Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X