Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കപകടത്തില്‍ നവവധുവും പ്ലസ്ടു വിദ്യാര്‍ഥിയും മരിച്ചു, അപകടം നടന്നത് മലപ്പുറം കൊളത്തൂരില്‍

മലപ്പുറം: കഴിഞ്ഞദിവസം മലപ്പുറം കൊളത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ നവവധുവും പ്ലസ്ടു വിദ്യാര്‍ഥിയും മരിച്ചു. കൊളത്തൂര്‍ പലകപ്പറമ്പ് സ്വദേശി പളളിയാലില്‍ ഹുസൈന്റെ മകന്‍ സല്‍മാന്‍(18) കൊളത്തൂര്‍ കെ പി കുളമ്പ് സ്വദേശി പുതുവാക്കുത്ത് അനസിന്റെ ഭാര്യ ജാസ്മിന്‍ (19) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂര്‍ മലപ്പുറം റോഡിലായിരുന്നു അപകടം.

ഗുരുതര പരുക്കുകളോടെ ഇവരെ മാലാപറമ്പ് എംഇ എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സല്‍മാന്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.40നും ജാസ്മിന്‍ വ്യാഴ്‌ഴ്ച രാവിലെ 11നുമാണ് മരിച്ചത്. ജാസ്മിന്റെ ഭര്‍ത്താവ് ഉള്‍പ്പടെ നാല് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

malappuramaccidentdeath

കൊളത്തൂര്‍ നാഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് സല്‍മാന്‍. മാതാവ്: ഫാത്തിമ സഹോദരങ്ങള്‍: ശൈമ, ഉമ്മുസല്‍മ, ശമീമ. ഖബറടക്കം പലകപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജാസ്മിന്റെ വിവാഹം. പിതാവ് കൊളത്തൂര്‍ പള്ളിയാല്‍കുളമ്പ് വെളുത്തേങ്ങാടന്‍ അശ്‌റഫ്. മാതാവ്: റൈഹാനത്ത്. സഹോദരങ്ങള്‍: അബ്ദുല്‍ ബാരി, സ്വാബിറ, റുബയ്യ. ഖബറടക്കം പള്ളിയാല്‍കുളമ്പ് മഹല്ല് ജുമുഅ മസ്ജിദില്‍ നടന്നു.

കഴിഞ്ഞദിവസം മലപ്പുറം കൊളത്തൂരില്‍വെച്ചായിരുന്നു അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം കണ്ട നാട്ടുകാര്‍ ഓടിക്കൂടിയാണ് പരുക്കേറ്റ നവവധുവിനേയും, പ്ലസ്ടു വിദ്യാര്‍ഥിയേയും ഉള്‍പ്പെടെ ആശുപത്രിയിലേക്ക്‌കൊണ്ടുപോയത്. അപകടത്തില്‍ പരുക്കേറ്റ ജാസ്മിന്റെ ഭര്‍ത്താവ് ഉള്‍പ്പടെ നാല് പേരും സുഖംപ്രാപിച്ചു വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+