മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക ചാമ്പ്യന്‍ പവര്‍ലിഫ്റ്റര്‍ മജിസിയബാനുവിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ക്ഷേമത്തിനായി സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍-ഇന്ത്യാ', പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാന്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യയിലെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും കൂട്ടായ്മയുടെ ഒത്തുചേരലും തൃശൂരിലെ മത്തായിപുരം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തു. കൂട്ടായ്മയിലെ ലോക അംബാസിഡറും, ലോക ചാമ്പ്യന്‍ പവര്‍ലിഫ്റ്ററുമായ മജിസിയബാനുവാണ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. പിന്നണി ഗായിക പ്രിയ അച്ചു, നൂറുദ്ദീന്‍ ഷെയ്ഖ് വയനാട് എന്നിവരാണ് മുഖ്യാതിഥികളായി എത്തി.

ബംഗാളിൽ പുതിയ തന്ത്രങ്ങളുമായി അമിത് ഷാ; മമതയ്ക്ക് മറുപടി, ബിജെപി മുഖ്യമന്ത്രി വന്നാൽ....ബംഗാളിൽ പുതിയ തന്ത്രങ്ങളുമായി അമിത് ഷാ; മമതയ്ക്ക് മറുപടി, ബിജെപി മുഖ്യമന്ത്രി വന്നാൽ....

സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്റെ ലോഗോപ്രകാശനവും ചടങ്ങില്‍വെച്ചു നടത്തി. കൂടാതെ സൊസൈറ്റിയുടെ കീഴില്‍ രൂപീകൃത്യമാവുന്ന ബ്ലഡ് ബാങ്ക്,ഡ്രസ് ബാങ്ക്,ജോബ് ബാങ്ക് എന്നിവയുടേയും ലോഗോ പ്രകാശനം ചെയ്യപ്പെട്ടു. പ്രവാസിയായ ബഷീര്‍ പുക്കൂത്തു ആണ് 2004 ല്‍ സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ രൂപീകരിച്ചത്.

saveachildfoundaton-1

സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ആക്രമണങ്ങള്‍,പീഡനങ്ങള്‍,ചൂഷണങ്ങള്‍ എന്നിവക്ക് എതിരെ പ്രതികരിക്കുക,ബാലവേല,ചൂഷണങ്ങള്‍ എന്നിവ തടയുന്നതിന് കൗണ്‍സിലിങ് നടത്തുക,വിവിധ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കുക,കുട്ടികളെ സംരക്ഷിക്കുന്നതിന് സംരക്ഷണകേന്ദ്രം ആരംഭിക്കുക,വീടുകളിലും,പുറത്തും പരസ്യമായും അല്ലാതെയും പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ രക്ഷിക്കുക,കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക,വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക,ബാലവേലക്കെതിരെ പോരാടുക,നിര്‍ദ്ധനരായ രോഗികളെയും,മറ്റും സഹായിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളെ മുന്‍നിറുത്തിയാണ് സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ 2004 ല്‍ ആരംഭിക്കപ്പെട്ടത്.

മലപ്പുറത്തു നിന്നും തുടങ്ങിവെച്ച ഈ സൊസൈറ്റി ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു.ഇന്ത്യയൊട്ടാകെ പ്രവര്‍ത്തിക്കാന്‍ ഉള്ള പരിശ്രമത്തിലാണ് സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇപ്പോള്‍. ഉദ്ഘാടനം ടന്ന ഉല്‍ഘാടന വേളയില്‍ ഈ വര്‍ഷത്തെ പത്താം ക്ലാസ്സിലെയും,പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകളില്‍ ഉന്നതവിജയം നേടിയിട്ടുള്ള കുറച്ചു വിദ്യാര്‍ഥികളെ ആദരിക്കുകയും, പ്രോത്സാഹനം നല്‍കി അനുമോദിക്കുകയും ചെയ്തു.

(ഫോട്ടോ അടിക്കുറിപ്പ്)

സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം മജിസിയബാനു നിര്‍വഹിക്കുന്നു.

Malappuram
English summary
News about save a child foundation activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X