• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചത് രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 24 ന് ഉച്ചക്ക് 12മണിയോടെ

  • By Desk

മലപ്പുറം: നിലമ്പൂര്‍ പടുക്കവനത്തില്‍ മാവോയിസ്റ്റുകള്‍ പോലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു, കരുളായി പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന് സമീപം 2016 നവംബര്‍ 24 ന് ഉച്ചക്ക് 12 മണിയോടെയാണ്. മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമി എന്ന ദേവരാജ്, അജിത എന്നിവര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചത്.

വയനാട്, പാലക്കാട്, മലപ്പുറം; രാജ്യത്തെ നക്സൽ ബാധിത ജില്ലകളിൽ മൂന്നെണ്ണം കേരളത്തിൽ

2013 ഫെബ്രവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, മുണ്ടക്കടവ് അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ്, ടി കെ കോളനി എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായി. കേരളത്തില്‍ തന്നെ ഒരു വനപാലകന് നേരെ വെടിയുതിര്‍ത്തതും പോലീസ് വാഹനത്തിന് വെടിയേറ്റതും നിലമ്പൂര്‍ മേഖലയിലെ പൂക്കോട്ടുംപാടം സ്േറ്റഷന്‍ പരിധിയിലാണ്.

പോലീസ് ഏകപക്ഷീയമായി വെടിവെക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു

പോലീസ് ഏകപക്ഷീയമായി വെടിവെക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു

അതേ സമയം നിലമ്പൂര്‍ പടുക്കവനത്തില്‍നടന്നതു മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഏകപക്ഷീയ വെടിവെപ്പാണെന്ന ആരോണങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതിനെതിരെ പോലീസ് രംഗത്തുവരികയും ചെയ്തിരുന്നു. മനുഷ്യാവകാശ സംഘടനകളും മാവോയിസ്റ്റ് പ്രതിനിധിയുടെ വെളിപ്പെടുത്തലുകളും പോലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തിയെന്നായിരുന്നു. തുടര്‍ന്നു പോലീസിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കു ലഭിച്ച തെളിവുകള്‍ പോലീസ് അന്ന് അനേ്വഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തങ്ങളുടെ ഭാഗം സാധുകരിക്കാന്‍ വേണ്ടുന്ന തെളിവുകള്‍ പ്രത്യേകം തെയ്ാറായക്കിയാണു പോലീസ് തെളിവുകള്‍ അന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മാവോയിസ്റ്റുകളുടെ കയ്യില്‍ എ.കെ-47നും പമ്പ് ആക്ഷന്‍ഗണ്ണും

മാവോയിസ്റ്റുകളുടെ കയ്യില്‍ എ.കെ-47നും പമ്പ് ആക്ഷന്‍ഗണ്ണും

പോലീസിനെതിരെ മാവോയിസ്റ്റുകള്‍ എ.കെ 47ഉപയോഗിച്ചുവെടിയുതിര്‍ത്തതായാണ് പോലീസ് പറഞ്ഞിരുന്നത്. എ.കെ-47ന് പുറമെ പമ്പ് ആക്ഷന്‍ഗണ്ണും മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്നതായി മാവോയിസ്റ്റ് വേട്ട നടത്തിയ പോലീസ് ക്രൈംബ്രാഞ്ചിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ സ്ഥലത്തുനിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണു വെടിവെച്ച ആയുധങ്ങളടെ തിരകളുടെ കാലികെയ്സുകള്‍ ലഭിച്ചതെന്നാണു പോലീസ് തെയ്യറാക്കിയ അനേ്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാടുവെട്ടിയന്ത്രവും മെറ്റല്‍ ഡിറ്റക്ടറും ഉപയോഗിച്ചു സംഭവ സ്ഥലത്തു നടത്തിയ തിരിച്ചിലിനിടയിലാണു എ.കെ 47തോക്കിന്റെ കാലികെയ്സുകള്‍ കുപ്പുദേവരാജിന്റെ മൃതദേഹം കിടന്ന ഭാഗത്തുനിന്നും ലഭിച്ചത്. കുപ്പുദേവരാജിന്റെ അംഗരക്ഷകനാണു എ.കെ 47തോക്കുപയോഗിച്ചു നിറയൊഴിച്ചതെന്നാണു പോലീസ് പറയുന്നത്.

 ആയുധങ്ങള്‍ ആക്രമിച്ച് മോഷ്ടിച്ചത്

ആയുധങ്ങള്‍ ആക്രമിച്ച് മോഷ്ടിച്ചത്

വെടിവെപ്പ് നടന്ന സ്ഥലം നിബിഡ വനമായതിനാല്‍ മുള്‍ക്കാടുകളും കുറ്റിച്ചെടികളും കൂടുതലുള്ളതിനാലാണു കൂടുതല്‍ തിരകളും കാലികെയ്സുകളും കണ്ടെത്താന്‍ പ്രയാസമായതെന്നാണു പോലീസ് പറയുന്നത്. നിലവില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങളുടെ സായുധ ക്യാമ്പുകള്‍ അക്രമിച്ചും സേനക്കുനേരെ ഒളിയാക്രമം നടത്തിയും കൈവശപ്പെടുത്തിയതാണ്. സ്വന്തംജീവന്‍ നഷ്ടപ്പെട്ടാലും മുതിര്‍ന്ന നേതാക്കളുടെ ജീവന്‍ രക്ഷിക്കാനും പരുക്ക് പറ്റിയാല്‍ രക്ഷപ്പെടുത്തുകയും ചെയ്യുക എന്ന മാവോയിസ്റ്റുകളുടെ അടിസ്ഥാനപരമായ പ്രത്യേയ ശാസ്ത്രത്തിന്റെ വ്യതിചലനവും ഈ സംഭവത്തില്‍ കാണാന്‍ സാധിച്ചുവെന്നും അന്വഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

 കുപ്പുദേവരാജും സ്ക്രീകളും

കുപ്പുദേവരാജും സ്ക്രീകളും

കുപ്പുദേവരാജിന്റെ തന്‍പ്രമാണിത്തം, മാവോവാദികളായ സ്ത്രീ അംഗങ്ങള്‍ക്കു നല്‍കുന്ന അമിത പിന്തുണയും ഇവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നുവെന്നും പോലീസ് പറയുന്നു. അക്രമത്തില്‍കൊല്ലപ്പെട്ട അജിത കുപ്പുദേവരാജിന്റെ വലംകയ്യായി പ്രവര്‍ത്തിക്കാനായി തമിഴ്നാട്ടില്‍നിന്നും എത്തിയതായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പരിചയ സമ്പന്നരായ മാവോയിസ്റ്റുകളായ വിക്രംഗൗഡ അടക്കമുള്ള ആളുകള്‍ക്കു നല്‍കുന്നതിലും കൂടുതല്‍ പ്രാധാന്യവും കരുതലും ഏറെ പരിചയക്കുറവുള്ള അജിതയ്ക്കു നല്‍കിയിരുന്നു. അജിത എന്ന മാവോവാദിയെ കുറിച്ചു തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിനു കൂടുതല്‍ അറിവുകള്‍ ഒന്നും ഇല്ലെന്നും പോലീസ് തെയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

 കുപ്പുദേവരാജിനെക്കുറിച്ച് പോലീസ്

കുപ്പുദേവരാജിനെക്കുറിച്ച് പോലീസ്

ഇതിനുപുറമെ കുപ്പുദേവരാജന്‍ സേനാതാവളങ്ങളും പോലീസ് സ്റ്റേഷനുകളും അക്രമിച്ച് സേനാംഗങ്ങളെ വധിച്ച് ആയുധങ്ങള്‍ കൈവശപ്പെടുത്തിയതും ബാങ്ക് കവര്‍ച്ചനടത്തിയിന്റേയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. 1988ല്‍ തമിഴ്നാട് മധുരൈയിലെ ബാങ്ക് കൊളളയടിച്ച് 65ലക്ഷംരൂപ കവര്‍ച്ച ചെയ്ത സംഭവത്തോടെയാണു കുപ്പുദേവരാജന്‍ അപ്രത്യക്ഷമാകുന്നത്. ഈസംഭവത്തോടെ കുപ്പുദേവരാജന്‍ തന്റെ പ്രവര്‍ത്തന കേന്ദ്രം പീപ്പിള്‍വാര്‍ ഗ്രൂപ്പിലൂടെ ആന്ധ്രയിലേക്കും കര്‍ണാടകയിലേക്കും മാറ്റി. ഇതിനുപുറമെ കുപ്പുദേവരാജന്‍ നടത്തിയ 10അക്രമങ്ങളുടെ ഒരു ലിസ്റ്റും പോലീസ് തെയ്യാറാക്കിയിരുന്നു.

Malappuram

English summary
nilambur maoist attack touches two year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X