കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുജോലിക്കാരിയായിരുന്ന രാധ കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. നേരത്തെ പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി അഡിഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. നിലമ്പൂര്‍ ബിജു നിവാസില്‍ ബികെ ബിജു നായര്‍, കുന്നശേരി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി ഇപ്പോള്‍ വെറുതെവിട്ടിരിക്കുന്നത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കണ്ടെത്തിയ തൊണ്ടിമുതലുകളും തെളിവുകളും കുറ്റം തെളിയിക്കാന്‍ മതിയ്യാില്ലെന്ന പ്രതികളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. കുറ്റം സംശായധീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മന്ത്രിയായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ പെഴ്‌സണല്‍ സ്റ്റാഫും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്നു കേസിലെ ഒന്നാം പ്രതി ബിജു നായര്‍. ഇരുവര്‍ക്കുമിടയിലെ സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു കുറ്റപത്രം. പ്രതി ഇവരെ കോണ്‍ഗ്രസ് ഓഫീല്‍ വച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം മൃതദേഹം ചാക്കിലാക്കി കുളത്തില്‍ തള്ളുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.
രാവിലെ ഓഫീസില്‍ പോയ രാധ വീട്ടിലേക്ക് തിരിച്ചെത്താതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പൂക്കോട്ടുപാടം ചുള്ളിയോടിന് സമീപം പരപ്പന്‍കുഴിച്ചാലിലെ കുളത്തില്‍ വച്ച് കണ്ടെത്തുകയായിരുന്നു. കുളത്തെ കുറിച്ച് ബിനജുവിന് വിവരം നല്‍കിയതും മൃതദേഹം ഒളിപ്പിക്കാന്‍ ഒത്താശ ചെയ്തത് രണ്ടാം പ്രതി ഷംസുദ്ദീനാണെന്നായിരുന്നു മൊഴി.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്












Click it and Unblock the Notifications