മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പ ഭീതി.. അടിയന്തര സന്ദര്‍ഭങ്ങളില്‍ നേരിടാന്‍ പ്രത്യേക സംഘം, ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ്പ വൈറസിനെക്കുറിച്ച് ആശങ്കെപ്പടാനുള്ള സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും ജാഗ്രത തുടരുമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തലും തുടരുന്നുണ്ട്.

<strong>പന്നിയാര്‍കുട്ടി മഴഭീതിയില്‍തന്നെ; ഇക്കുറി എന്താകും? മലയിടുക്കില്‍ ഭീതിയോടെ മനുഷ്യ ജീവിതങ്ങള്‍...!!!</strong>പന്നിയാര്‍കുട്ടി മഴഭീതിയില്‍തന്നെ; ഇക്കുറി എന്താകും? മലയിടുക്കില്‍ ഭീതിയോടെ മനുഷ്യ ജീവിതങ്ങള്‍...!!!

ആശുപത്രികളിലെ ജീവനകാര്‍ക്ക് പകര്‍ച്ച വ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മുന്നൊരുക്കങ്ങളും സംബന്ധിച്ചുള്ള വിഷങ്ങളില്‍ മഞ്ചേരി മെഡികോളജില്‍ വെച്ച് പരിശീലനം നല്‍കി വരുന്നതായും കലക്ടര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ ജീവനകാര്‍ക്കും പരിശീലനം നല്‍കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Nipah

അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇടപ്പെടുന്നതിന് ഓരോ ആശുപത്രിയിലും പ്രത്യേക സംഘത്തെ തയ്യാറാക്കി നിര്‍ത്തുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഓരോ ആരോഗ്യ ബ്ലോക്കിന്റെയും നേതൃത്വത്തില്‍ ഒരു സംഘം സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശവും ക്ലാസും നല്‍കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനി വാര്‍ഡുകള്‍ സജ്ജമാണ്.

പനിബാധിച്ച് ഒ.പി യില്‍ എത്തുന്നവരെ വരിയില്‍ നിര്‍ത്തില്ല. മറ്റു രോഗികളുമായുള്ള സമ്പര്‍ക്കമില്ലാതെ നേരിട്ട് ഡോക്ടറുടെ അടുത്ത് എത്തിക്കും. പനി കൂടുതലുള്ളവര്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്തുവരുന്നു. ആശുപ്രതികളില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. സന്ദര്‍ശന സമയം നിയന്ത്രിക്കാനുള്ള നിര്‍ദേശവും ആശുപത്രികള്‍ക്ക് നല്‍കും.

മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യ ബ്ലോക്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തി. ജില്ലയില്‍ പുതിയതായി പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴക്കാല രോഗങ്ങള്‍ക്കുള്ള കിറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തയ്യാറാണ്. ആക്രിക്കടകള്‍, ടയര്‍ കടകള്‍, ഹാര്‍ഡ് വെയര്‍ കടകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കി വരുന്നു. പകര്‍ച്ചവ്യാധി ഉൂലം ചെയ്യുന്നതിനായി ജനുവരി മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം ആരോഗ്യരംഗം പുരോഗതിയിലാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എല്ലാ ആഴ്ചയിലും ആരോഗ്യജാഗ്രത യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നുണ്ട്.

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വവ്വാല്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പേരക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ ഒരു കാരണവശാലും കഴിക്കരുത്.പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം.

ജാഗ്രത വേണം

കേരളത്തില്‍ നിപവൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. കൊതുക്, ഈച്ച എന്നിവയ്ക്ക് നിപ രോഗം പകര്‍ത്താന്‍ കഴിയില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം എളുപ്പത്തില്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.

നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ എന്നിവ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പര്‍ക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങൡലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയുമാണ് രോഗമുണ്ടാകുന്നത്.

ട്രീറ്റ്‌മെന്റ് പ്രോടോകോള്‍ പാലിക്കണം

ആശുപത്രികള്‍ ട്രീറ്റ്‌മെന്റ് പ്രോടോകള്‍ നിര്‍ബന്ധമായും പാലിക്കണം. നിപ വൈറസ് ബാധ സംശയിക്കുന്ന കേസുകള്‍ സംബന്ധിച്ച് പൂര്‍ണവിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകര്‍ച്ചവ്യാധി ചികിത്സക്ക് പാലിക്കേ എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പനിയുമായി വരുന്ന രോഗികള്‍ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

ശ്രദ്ധിക്കുക

വ്യക്തി സുരക്ഷ നടപടികള്‍ പുലര്‍ത്തുക. ഇതിനായി മാസ്‌ക്കുകളും ഗ്ലൗസ് (കൈയുറകള്‍), ഗൗണ്‍, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക തരം എന്‍ 95 മാസ്‌ക്കുകള്‍ ലഭ്യമാണ്. രോഗിയോ വിസര്‍ജ്യങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍ കൈകള്‍ 20 സെക്കന്റോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്‌ലോണ്‍, ക്ലോറോ ഹെക്‌സിഡിന്‍ തുടങ്ങിയവ ഉപയോഗിക്കാം. ഉപകരണങ്ങള്‍ ഗ്ലുട്ടറാള്‍ഡിഹൈഡ് ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കണം. പരിശോധനക്കായി രോഗിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുമ്പോഴും രോഗിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രിക മുന്‍കരുതല്‍ എടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങള്‍ മാറി കുളിക്കണം. പനി ലക്ഷണമുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുമാണ്.

കണ്‍ട്രോള്‍ റൂം തുറന്നു

നിപയെക്കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനും ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി കണ്‍ട്രോള്‍ റൂം തുറന്നു. 0483- 2737857, 9544060973 എന്ന നമ്പറില്‍ വിളിക്കാം.

Malappuram
English summary
Nipah Virus: Special training in Manjeri Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X