കോട്ടക്കലില്‍ ലീഗിനെ വിറപ്പിക്കും; ഇത്തവണ സീറ്റ് പിടിച്ചെടുക്കുമെന്ന് എന്‍എം മുഹമ്മദ് കുട്ടി
മലപ്പുറം: മാണി സി കാപ്പന്‍ ഇടതുമുന്നണയിലേക്ക് പോയാലും എന്‍സിപി യുഡിഎഫിലേക്ക് പോവില്ലെന്ന സൂചന പുറത്ത് വന്നതോടെ വലിയ ആവേശത്തിലാണ് എല്‍ഡിഎഫില്‍ തുടരണമെന്ന് തുടക്കം മുതല്‍ തന്നെ വാദിച്ച എകെ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിഭാഗം. പാലാ നഷ്ടമായാലും കോട്ടക്കല്‍, എലത്തൂര്‍, കുട്ടനാട് ഉള്‍പ്പടേയുള്ള സീറ്റുകള്‍ ലഭിക്കും എന്നതാണ് ഇവര്‍ കാണുന്ന അനുകൂല ഘടകം. ഇതില്‍ സിറ്റിങ് സീറ്റായ എലത്തൂരും കുട്ടനാടും നിലനിര്‍ത്തുന്നതിന് പുറമെ കോട്ടക്കല്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നും ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നു.
കോട്ടക്കൽ മണ്ഡലത്തിൽ ഇപ്രാവശ്യം മൽസരിച്ച് ജയിക്കുമെന്ന് കഴിഞ്ഞ വട്ടം മൽസരിച്ച എന്‍എം മുഹമ്മദ് കുട്ടി വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ 5 വർഷവും മണ്ഡലത്തിൽ ക്യാംപ് ചെയ്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. എന്‍സിപി ദേശീയ സെക്രട്ടറി കൂടിയായി എന്‍എം മുഹമ്മദ് കുട്ടി തന്നെ ഇത്തവണയും കോട്ടക്കലില്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ ആബിദ് ഹുസൈന്‍ തങ്ങളായിരുന്നു കോട്ടക്കലിലെ വിജയി. 15042 വോട്ടിനായിരുന്നു ലീഗിന്‍റെ വിജയം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം നേടിയ വോട്ടിന്‍റെ ബലത്തിലാണ് എല്‍ഡിഎഫ് ഇത്തവണ മണ്ഡലത്തില്‍ വിജയം പ്രതീക്ഷിക്കുന്നത്. എന്‍സിപി മുന്നണി വിട്ട് പോയാലും എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് വ്യക്തമാക്കിയവരുടെ നിരയിലായിരുന്നു എന്‍എ മുഹമ്മദ് കുട്ടി.












Click it and Unblock the Notifications