മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരുമായും സഖ്യമില്ല; മൗദൂദി ആശയത്തോട് യോജിപ്പില്ല- ഹമീദ് വാണിയമ്പലം

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും മുന്നണിയുമായും സഖ്യമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫുമായി ചില അടുപ്പങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട് സഹകരണമാണ് ഇപ്പോഴുമുള്ളത്. പ്രാദേശിക തലത്തില്‍ ജനാധിപത്യ മതേതര കക്ഷികളുമായി നീക്കുപോക്കുകളുണ്ട്. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നുവെന്നും ഹമീദ് വാണയമ്പലം മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

w

സംസ്ഥാനതലത്തില്‍ ആരുമായും സഖ്യമില്ല. പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകളാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫുമായി ഒരു സൗഹൃദമുണ്ട്. ഈ വേളയില്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണം. ഈ രണ്ട് സാഹചര്യങ്ങള്‍ക്കൂടിയാകമ്പോഴാണ് പ്രാദേശിക തലത്തില്‍ നീക്കുപോക്കുകള്‍ക്ക് തീരുമാനിച്ചത്. എങ്കിലും അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചിട്ടില്ല. ആരുമായും നീക്കുപോക്കു നടത്താമെന്നാണ് തീരുമാനം.

ഉപരോധം അവസാനിക്കുന്നു; കുവൈത്തിന് നന്ദി പറഞ്ഞ് ഖത്തര്‍, ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍ഉപരോധം അവസാനിക്കുന്നു; കുവൈത്തിന് നന്ദി പറഞ്ഞ് ഖത്തര്‍, ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

പാര്‍ട്ടിക്കെതിരെ വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. പലയിടങ്ങളിലും ഇത്രയും കാലം സിപിഎമ്മുമായി ചേര്‍ന്ന് ഭരിച്ചു. അടുത്തിടെയാണ് എല്ലാം മാറിയത്. ആരോപണം ഉന്നയിക്കുന്നവര്‍ അവസരവാദികളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി നീക്കുപോക്കുകളുണ്ടായിരുന്നു. ഇത്തവണ അതില്ല. ഏത് രാഷ്ട്രീയ കക്ഷികളുമായും നീക്കുപോക്കുകള്‍ക്ക് പാര്‍ട്ടി തയ്യാറാണ്. മൗദൂദി ആശയങ്ങളോട് വെല്‍ഫെയര്‍ പാര്‍ട്ടി യോജിക്കുന്നില്ല. ജനാധിപത്യ മതേതരത്വ കാഴ്ച്ചപ്പാടാണ് പാര്‍ട്ടിക്കുള്ളതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Malappuram
English summary
No Alliance with any party in Local body election; Says Welfare party President Hameed Vaniyambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X