16 കാരിയെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചു; ബലാത്സംഗം ചെയ്തത് പിതാവിന്റെ സുഹൃത്ത്, മഞ്ചേരിയിൽ നടന്ന സംഭവതക്തിൽ 20 കാരന് ജാമ്യമില്ല...
മലപ്പുറം: പതിനാറുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന ഇരുപത്കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. മഞ്ചേരി പയ്യനാട് നെല്ലിക്കുത്ത് താമരശ്ശേരി കപൂര്‍ മുഹമ്മദ് മുര്‍ഷിദ് (20)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.
2018 ഏപ്രില്‍ 28 മുതല്‍ 2019 ഏപ്രില്‍ 14 വരെ പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2019 ഏപ്രില്‍ 16ന് മഞ്ചേരി സി ഐ എന്‍ ബി ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം നിരവധി പീഡനക്കേസുകളാണ് മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്.

പതിനൊന്നുകാരിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയായ പിതാവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. എടക്കര നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോത്തുകല്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍ എസ്.ഐ പി. മാത്യു, എ.എസ്.ഐ ജോസ്, സി.പി.ഒമാരായ സി.എ. മുജീബ്, സലീം, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ ബന്ധുവിനെ പത്തു വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും കഴിഞ്ഞ ദിവസം മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചിരുന്നു.. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യിലപ്പറമ്പില്‍ ദേവരാജന്‍(27) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവും അനുഭവിക്കണം.
2016 മെയ് 17ന് പ്രതിയുടെ വീട്ടില്‍ വിരുന്നിനായെത്തിയതായിരുന്നു ബന്ധുവായ ബാലിക. മെയ് 20നും തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ദിവസങ്ങള്‍ക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയതില്‍ കുട്ടി ഗര്‍ഭിണിയായതായി കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2016 നവംബര്‍ നാലിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications