മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിന് സന്തോഷ വാര്‍ത്ത; ഇന്ന് ആര്‍ക്കും കൊറോണയില്ല, ആറ് പേര്‍ക്ക് രോഗം ഭേദമായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയ്ക്ക് ഇന്ന് സന്തോഷിക്കാന്‍ വകയുണ്ട്. ആര്‍ക്കും കൊറോണ രോഗം ബാധിച്ചതായി ഇന്ന് റിപ്പോര്‍ട്ടില്ല. സംസ്ഥാനത്ത് 40 പേര്‍ക്ക് രോഗം ബാധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, മലപ്പുറം ജില്ലയില്‍ ആറ് പേര്‍ രോഗമുക്തി നേടി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്.

C

മെയ് 10 ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി 34 കാരന്‍, മെയ് 14 ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്‍, അന്നുതന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശി 44 കാരന്‍, മെയ് 15 ന് രോഗബാധ സ്ഥിരീകരിച്ച മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 49 കാരന്‍, മെയ് 17 ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്‍, താനാളൂര്‍ സ്വദേശി 33 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ ആര്യാട് സ്വദേശിനി 34 കാരിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 13 ന് കുവൈത്തില്‍ നിന്നാണ് ഗര്‍ഭിണിയായ ഇവര്‍ എത്തിയിരുന്നത്.

സൗദിയില്‍ വെടിവയ്പ്; മിസൈല്‍ ആക്രമണം, 6 പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്ക്സൗദിയില്‍ വെടിവയ്പ്; മിസൈല്‍ ആക്രമണം, 6 പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്ക്

അങ്ങാടിപ്പുറം സ്വദേശി അബുദബിയില്‍ നിന്നും തൃപ്രങ്ങോട് ആനപ്പടി സ്വദേശിയും മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയും ദുബായില്‍ നിന്നും എത്തിയവരാണ്. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും വളാഞ്ചേരി വടക്കുംപുറം സ്വദേശിയും മുംബൈയില്‍ നിന്നും താനാളൂര്‍ സ്വദേശി കോയമ്പത്തൂരില്‍ നിന്നുമാണ് എത്തിയിരുന്നത്. ഇവര്‍ ആറ് പേരും വ്യാഴാഴ്ച ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. രോഗം ഭേദമായവര്‍ ഇപ്പോള്‍ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐസിയുവിലാണ്.

'മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും; എംഎല്‍എമാരുടെ കൂട്ടരാജി', പാളയത്തില്‍ പട ഓര്‍മിപ്പിച്ച് സേന'മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും; എംഎല്‍എമാരുടെ കൂട്ടരാജി', പാളയത്തില്‍ പട ഓര്‍മിപ്പിച്ച് സേന

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടുചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

Malappuram
English summary
No confirmed Coronavirus case in Malappuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X