Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നിയന്ത്രണം കടുപ്പിച്ചു; ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ വേണ്ട, പ്രാര്‍ഥന വീടുകളില്‍

മലപ്പുറം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരു സമയം ഒത്തുചേരരുത് എന്ന് കളക്ടറുടെ ഉത്തരവ്. മത നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെന്നും അറിയുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണി മുതലാണ് തീരുമാനം നിലവില്‍ വരിക. പ്രാര്‍ഥന വീടുകളില്‍ നിര്‍വഹിക്കണമെന്ന് കളക്ടര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബന്ധുവീടുകളില്‍ ഒത്തുചേരരുതെന്നും നിര്‍ദേശമുണ്ട്.

m

24 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ. താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍, നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ എന്നീ പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലുമാണ് 144 പ്രഖ്യാപിച്ചത്.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Doctor Trupti giladi's live goes viral

    ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമായിരിക്കും. അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ സര്‍വീസുകളുണ്ടാകും. എല്ലാ കടകളും തുറക്കില്ല. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ വൈകീട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്നും അറിയുന്നു.

    ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+