മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആളൊഴിഞ്ഞ് ആഢ്യന്‍ പാറ; ലോക്ക് വീണിട്ട് മാസങ്ങള്‍... എന്ന് സജീവമാകുമെന്ന് ചോദിച്ചാല്‍...

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ പ്രധാന ജലടൂറിസം മേഖലയാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം. കോരിച്ചൊരിയുന്ന മഴയ്ക്ക് ശേഷം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തെളിഞ്ഞ വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നത് കാണാന്‍ നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി വന്നിരുന്ന സ്ഥലമാണിത്. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോക്ക് വീണതാണ് ആഢ്യന്‍പാറക്കും. ഇതുവരെ സജീവമായിട്ടില്ല. സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഇവിടെ പ്രവേശനമില്ല. പ്രദേശവാസികളെ പോലും പ്രവേശിപ്പിക്കില്ല. നിയന്ത്രണം അറിയാതെ എത്തുന്നവരെ വേഗം മടക്കി അയക്കും. ആള്‍ത്തിരക്കില്ലാത്ത മഴക്കാലം ആദ്യമായിട്ടാണെന്ന് ജീവനക്കാരന്‍ പറയുന്നു.

A

Recommended Video

cmsvideo
Kerala Rain Fury: 4 Dead | Oneindia Malayalam

കാഞ്ഞിരപ്പുഴ ഒഴുകി ആഢ്യന്‍ പാറയിലെത്തുമ്പോള്‍ വെള്ളമൊഴുക്ക് ഏറെ ഭംഗിയാകുമെന്നതാണ് കാഴ്ച. കഴിഞ്ഞ വര്‍ഷത്തെ പോലെ വെള്ളത്തിന്റെ കുത്തൊഴുക്ക് ഇത്തവണയില്ല. തെളിഞ്ഞ വെള്ളമാണിപ്പോള്‍. അതുകൊണ്ടു തന്നെ ഏറ്റവും സൗന്ദര്യം നിറഞ്ഞ സമയം. പക്ഷേ, നിയന്ത്രണങ്ങള്‍ കാരണം ആളുകളില്ല. ഇവിടെയുള്ള ജീവനക്കാരന് ഇപ്പോഴുള്ള ജോലി, നിയന്ത്രണം അറിയാതെ എത്തുന്നവരെ മടക്കി അയക്കുക മാത്രം. സാധാരണ ദിവസം 400-500നുമടിയില്‍ ആളുകള്‍ വന്നിരുന്ന സമയമാണിത്. ഒഴിവ് ദിവസങ്ങളില്‍ ആയിരത്തോളം ആളുകളെത്തും.

കേരളത്തിലെ എല്ലാ ടൂറിസം മേഖലയ്ക്കും നിയന്ത്രണമുണ്ടിപ്പോള്‍. അതിന്റെ ഭാഗമാണ് ആഢ്യന്‍ പാറയിലും. അതുകൊണ്ടുതന്നെ ടിക്കറ്റ് ഇനത്തില്‍ ലഭിച്ചിരുന്ന ലക്ഷങ്ങള്‍ ഇത്തവണ നഷ്ടമാണ്. ഇനി എന്നാണ് പഴയ പോലെ ഇവിടം സജീവമാകുക എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് പോലും കഴിയില്ല. കൊറോണ പിന്‍മാറി സാഹചര്യം മെച്ചപ്പെടുമ്പോള്‍ എന്ന മറുപടിയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപിസച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

Malappuram
English summary
No visitors due to restrictions at Adyanpara waterfall in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X