മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ വയോധികന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍, സംഭവം മലപ്പുറം താനൂരില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റില്‍. ഒഴൂര്‍ വെട്ടുകുളം സ്വദേശി കോലിക്കലകത്ത് അബ്ദുല്‍ ലത്തീഫാണ്(55) താനൂര്‍ പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം താനൂര്‍ സി.ഐ എം.ഐ.ഷാജിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

<strong>രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?</strong>രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?

മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 40ഓളം പോക്‌സോ കേസുകളാണ്. 2014 മുതല്‍ ഇതുവരെ 826പോക്‌സോ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തത്.

abdul-latheef

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ലൈംഗികാതിക്രമങ്ങളാണ്. 2014 മുതല്‍ ഈ മാസം ഇതുവരെ 825 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ മാസത്തെ 35 പോക്‌സോ കേസുകളില്‍ 21 ഉം കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലാണ്. പണം വാഗ്ദാനം ചെയ്തു പ്ലസ്ടു വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ അധ്യാപകന്‍ ഉള്‍പ്പടെ 6 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ കൂടി അറസ്റ്റു ചെയ്തത്. മുസ്ലിയാരങ്ങാടി സ്വദേശി റസാഖാണ് അറസ്റ്റിലായത്. കുട്ടികളെ ശാരിരികമായി പീഡിപ്പിച്ചതിന് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 699 ഉം ശൈശവ വിവാഹത്തിന് 384 ഉം, ബാലവേലക്ക് 90 ഉം കേസുകള്‍ ജില്ലയില്‍രജിസ്റ്റര്‍ ചെയ്തു. മിക്ക പരാതിയും ചൈല്‍ല്‍ഡ് ലൈന്‍ മുഖേനയാണ് പൊലിസ് സ്റ്റേഷനുകളില്‍ എത്തുന്നത്.

Malappuram
English summary
Old man arrested in molesting case at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X