മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് നടക്കാനിറങ്ങിയ വൃദ്ധനെ തെരുവ് നായകള്‍ കടിച്ചുകൊന്നു

Google Oneindia Malayalam News

മലപ്പുറം: നടക്കാനിറങ്ങിയ വൃദ്ധന്‍ തെരുവുനായകളുടെ കടിയേറ്റ് മരിച്ചു. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഭാരതപുഴയോരത്ത് വച്ച് തെരുവുനായകള്‍ കൂട്ടത്തോടെ വന്ന് കടിച്ചുകീറുകയായിരുന്നു. സമീപത്ത് ഫുട്‌ബോര്‍ കളിച്ചിരുന്ന യുവാക്കളാണ് പുല്‍കാടിനോട് ചേര്‍ന്ന് കടിയേറ്റ് അവശനായി കിടക്കുന്ന ശങ്കരനെ ആദ്യം കണ്ടത്. ശങ്കരന്റെ ശരീരത്തിന്റെ പല ഭാഗങ്ങളും നായകള്‍ കടിച്ചുകീറിയിരുന്നു. യുവാക്കള്‍ കാണുന്ന വേളയില്‍ നായകള്‍ സമീപത്തുണ്ടായിരുന്നു.

d

ശങ്കരനെ ഇവര്‍ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേമരിച്ചു. ഭാരതപ്പുഴയോരത്ത് മാലിന്യം തള്ളുന്നത് പതിവാണ്. അതുകൊണ്ടാണ് ഇവിടെ തെരുവുനായകളുടെ ശല്യം വര്‍ധിച്ചത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലക്ഷ്മികുട്ടിയാണ് ശങ്കരന്റെ ഭാര്യ. മക്കള്‍- സിദ്ദു, വിനോദിനി, പ്രീത, മണി.

Malappuram
English summary
Old Man dies In Malappuram after Stray dog attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X