വയോധികന്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍, ആയുധങ്ങള്‍ കണ്ടെത്തി, സംഭവം മലപ്പുറത്ത്
മലപ്പുറം: വയോധികനെ ആള്‍ താമസമില്ലാത്ത വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചേലൂപ്പാടം പരേതനായ നെച്ചിക്കാട്ട് കോഴിശ്ശേരി മൊയ്തീന്‍ കുട്ടി മുല്ലയുടെ മകന്‍ ചേലൂപ്പാടം കുഴിമ്പില്‍ താമസിക്കുന്ന എന്‍.കെ മുഹമ്മദ് (70) നെയാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മകന്റെ വീട്ടില്‍ താമസിച്ചു വരുന്ന ഇദ്ധേഹത്തെ മകന്റെ വീടിനോട് ആള്‍താമസമില്ലാത്ത ഇവരുടെ തറവാട് വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച്ച ഉച്ചക്ക് കാണാതായതിനെ തുടര്‍ന്നാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.

കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തി.മുഹമ്മദിന്റെ കൈയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ തെളിവുകളുണ്ട്. കൊണ്ടോട്ടി സി.ഐ എം ഗംഗാധരന്‍, തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അനേഷണം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
അസ്വാഭാവിക മരണത്തിന് തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു. ഭാര്യ: ആസ്യ. മക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ സലീം, അബ്ദുല്‍ റഷീദ്, പരേതയായ നദീറ. മരുമക്കള്‍ ഫാത്തിമ നീരോല്‍പ്പാലം, ജസീറ ദേവതിയാല്‍, റഹീന കൊളക്കാട്ടു ചാലി. സഹോദരങ്ങള്‍ അബ്ദുല്ല, അബ്ദുറഹിമാന്‍, സൈതലവി, ഹസ്സന്‍, അഹമ്മദ് കോയ, ബീവാത്തക്കുട്ടി, ആമിനക്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച്ച പനയപ്പുറം പള്ളി ഖബര്‍ സ്ഥാനില്‍. നടക്കും.
അസ്വാഭാവിക മരണത്തിന് കേസെടുത്ത തേഞ്ഞിപ്പലം പോലിസ് ബന്ധുക്കളില്‍നിന്നും അയല്‍വാസികളില്‍നിന്നും മൊഴിയെടുക്കും. ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ആത്മഹത്യ ചെയ്തതാണോ, കൊലപാതകമാണോയെന്നും ഇപ്പോഴും സ്ഥിരികരിച്ചിട്ടില്ല, പ്രഥമിക നിഗമനത്തില്‍ ആത്മഹത്യയാകുമെന്ന സൂചനയിലാണ്‌പോലീസ്.












Click it and Unblock the Notifications