മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിറന്നാൾ ദിനത്തിൽ സ്വന്തം മണ്ഡലത്തെ അമ്പരപ്പിച്ച് രാഹുൽ ,ഉൾവനത്തിലെ ആദിവാസികളുടെ ദുരിതത്തിന് അവസാനം

  • By News Desk
Google Oneindia Malayalam News

നിലമ്പൂര്‍: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ 50-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കൊവിഡ് പ്രതിസന്ധിയും അതിര്‍ത്തിയില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് രാഹുല്‍. തന്റെ 50-ാം വയസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖമാണ് രാഹുല്‍. കൊവിഡ് കാലത്ത് ശക്തമായ രാഷ്ട്രീയ ഇടപെടലാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

സര്‍ക്കാരിന്റെ വീഴ്ചകളെ വിമര്‍ശിച്ചും പ്രതിസന്ധിയെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയും മുന്നേറുകയാണ് രാഹുല്‍. ലോക്ക് ഡൗണിനിടെയിലെ കുടിയേറ്റ തൊഴിലാളികളും ദരിദ്രരും നേരിടുന്ന പ്രതിസന്ധികള്‍ ഉയര്‍ത്തി കാട്ടിയും സര്‍ക്കാരിനെതിരെ രാഹുല്‍ സജീവമാകുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ പിറന്നാല്‍ ദിനത്തില്‍ സ്വന്തം മണ്ഡലത്തെ അമ്പരപ്പിച്ചിരിക്കുകയാണ് രാഹുല്‍. പിറന്നാള്‍ സമ്മാനമായി പ്രളയത്തില്‍ തകര്‍ന്നുപോയ ഉള്‍വനത്തിലെ പുതിയ നടപ്പാലം നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് എംപി.

ആദിവാസികള്‍ക്ക് നടപ്പാലം

ആദിവാസികള്‍ക്ക് നടപ്പാലം

മുണ്ടേരി ഉള്‍വനത്തിലെ അപ്പന്‍കാപ്പ് കോളനിയിലെ ആദിവാസികള്‍ക്കാണ് നടപ്പാലമായത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലാണ് നീര്‍പുഴക്ക് കുറകെ കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലം തുറന്നത്. പാലം തകര്‍ന്നതോടെ മേഖലയിലെ ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ ഒറ്റപ്പെടുകയായിരുന്നു. പാലം തകര്‍ന്നതിന് പിന്നാലെ താല്‍ക്കാലികമായി ഒരു തൂക്കുപാലവും പണിതിരുന്നു. എന്നാല്‍ മരണം വീണ് ഇത് തകര്‍ന്നതോടെ നൂറ്റി ഇരുപതോളം കുടുംബങ്ങള്‍ ഇവിടെ ഒറ്റപ്പെടുകയായിരുന്നു.

ഭീതിയില്‍

ഭീതിയില്‍

മഴക്കാലം ആരംഭിച്ചതോടെ മേഖലയിലെ ഉരൂകളില്‍ കഴിയുന്ന ആദിവാസികള്‍ ഭീതിയോടെയാണ് ജീവിച്ചിരുന്നത്. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ മറുകരയിലെ പഠന കേന്ദ്രത്തിലെത്താന്‍ കോളനിയില്‍ താമസിക്കുന്ന കുട്ടികള്‍ ബുദ്ധിമുട്ടിയിരുന്നു. പ്രളയം കഴിഞ്ഞ ഒരു വര്‍ഷമായിട്ടപം പാലം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതോടെ കോളനി നിവാസികള്‍ സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തുമായി ബന്ധപ്പെടുകയായിരുന്നു.

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

ഉടന്‍ തന്നെ കോളനി സന്ദര്‍ശിച്ച ആര്യാടന്‍ ഷൗക്കത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പാലം നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന കോളനിയിലെ 120 കുട്ടികള്‍ക്കം പ്രഭാത ഭക്ഷണം നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കി. കോളനി നിവാസികളുടെ തനത് നിര്‍മ്മാണ ശൈലിയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

രാഹുലിന്റെ ജന്മദിനം

രാഹുലിന്റെ ജന്മദിനം

രാഹുല്‍ ഗാന്ധിയുടെ ജന്മദിനമായ ഇന്നലെയാണ് നടപ്പാലം ഉദ്ഘാടനം ചെയ്തത്. ആര്യാടന്‍ ഷൗക്കത്തായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. കോളനിക്കാരുമൊത്ത് കേക്ക് മുറിച്ചും പ്രഭാത ഭക്ഷണം കഴിച്ചുമാണ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചത്. കോളനിയിലെ മുഴുവന്‍ ആളുകള്‍ക്ക് മൂന്ന് ജോഡി മാസ്‌കുകളും വിദ്യാര്‍ത്ഥികള്‍ക്ക് നേട്ട് ബുക്കുകളും വിതരണം ചെയ്തു.

 ഓണ്‍ലൈന്‍ പഠനം

ഓണ്‍ലൈന്‍ പഠനം

ഇതിനിടെ രാഹുലിന്റെ മണ്ഡലമായ വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 75 ടിവികള്‍ വെള്ളിയാഴ്ച കൈമാറി. ജന്‍മദിനത്തിന്റെ ഭാഗമായണ് ടിവി കൈമാറുന്നത്. കോളനികളിലെ കമ്യൂണിറ്റി ഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനാണ് ടിവികള്‍. നേരത്തേ കുട്ടികളുടെ പഠനം മുടങ്ങിയതോടെ പഠന സൗകര്യങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി കളക്ടറോട് വിവരങ്ങള്‍ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിവികള്‍ വിതരണം ചെയ്യുന്നത്.

 'ഇല്ല, ഒ രാജഗോപാൽ കഴിഞ്ഞ് മതിയെന്ന്, പാർട്ടി അധ്യക്ഷ സ്ഥാനവും വേണ്ടാന്ന്'; വേണുഗോപാലിന്റെ കുറിപ്പ് 'ഇല്ല, ഒ രാജഗോപാൽ കഴിഞ്ഞ് മതിയെന്ന്, പാർട്ടി അധ്യക്ഷ സ്ഥാനവും വേണ്ടാന്ന്'; വേണുഗോപാലിന്റെ കുറിപ്പ്

കേരളത്തില്‍ ആശങ്ക ഉയരുന്നു; ഉറവിടമറിയാത്ത അറുപതിലേറെ കേസുകള്‍, സമൂഹവ്യാപനമോ?കേരളത്തില്‍ ആശങ്ക ഉയരുന്നു; ഉറവിടമറിയാത്ത അറുപതിലേറെ കേസുകള്‍, സമൂഹവ്യാപനമോ?

Malappuram
English summary
On the birthday of Rahul Gandhi, A New bridge built to the tribal colonies In Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X