മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ ഊരുകളില്‍ സന്തോഷത്തിന്റെ ഓണം; ഓണക്കോടി നേരിട്ടെത്തിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

മലപ്പുറം: പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 60 വയസ് കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി വിതരണം ചെയ്തു. 658 പുരുഷന്മാര്‍ക്കും 1012 സ്ത്രീകള്‍ക്കുമാണ് ഓണക്കോടി നല്‍കിയത്. പുരുഷന്‍മാര്‍ക്ക് ഒരിഞ്ചു കരയുള്ള ഡബിള്‍ മുണ്ട്, വെള്ള തോര്‍ത്ത് എന്നിവയും സ്ത്രീകള്‍ക്ക് ഒരിഞ്ചു കരയുള്ള സിംഗിള്‍ സെറ്റ് മുണ്ടുമാണ് നല്‍കിയത്.

m

ജില്ലയിലെ വിവിധ പട്ടികവര്‍ഗകോളനികളിലെ ഗുണഭോക്താക്കള്‍ക്ക് ഊരുകളില്‍ നേരിട്ട് ഓണക്കോടി എത്തിച്ചു. ഹാന്‍ടെക്സ് മുഖേനയാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തൊട്ടാകെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള 63,224 പട്ടികവര്‍ഗക്കാര്‍ക്കാണ് ഓണക്കോടി നല്‍കുന്നത്. ഇതിനായി 6,03,45,180 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചത്.

അസാധാരണമായ സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കരുതലോടെയാകണം ഓണാഘോഷം. ഒത്തുചേരലുകള്‍ ഓണ്‍ലൈനിലൂടെ മതി. പ്രതികൂല സാഹചര്യത്തിലും സന്തോഷത്തിന്റെ കാലമുണ്ടെന്ന പ്രതീക്ഷ നല്‍കുന്നതാണ് ഓണം. ആളുകള്‍ ഒത്തുചേരുന്നത് പൂര്‍ണമായും ഒഴിവാക്കണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഇത്തവണ വേണ്ടെന്ന് വയ്ക്കാം. ഷോപ്പിങിന് ഇറങ്ങുമ്പോഴും ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി ഉണര്‍ത്തി.

യുഎഇ ആ നിയമം റദ്ദാക്കി; 48 വര്‍ഷത്തിന് ശേഷം, പ്രസിഡന്റിന്റെ ഉത്തരവിറങ്ങി, ഇസ്രായേലിന് സ്വാഗതംയുഎഇ ആ നിയമം റദ്ദാക്കി; 48 വര്‍ഷത്തിന് ശേഷം, പ്രസിഡന്റിന്റെ ഉത്തരവിറങ്ങി, ഇസ്രായേലിന് സ്വാഗതം

ട്രംപ് തോറ്റാല്‍ അമേരിക്ക പൊളിച്ചെഴുതും; ഇറാനുമായി വീണ്ടും കരാര്‍... വന്‍ പ്രഖ്യാപനങ്ങളുമായി കമലട്രംപ് തോറ്റാല്‍ അമേരിക്ക പൊളിച്ചെഴുതും; ഇറാനുമായി വീണ്ടും കരാര്‍... വന്‍ പ്രഖ്യാപനങ്ങളുമായി കമല

Malappuram
English summary
Onam Celebration: Dress handed over to tribal in Malappuaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X