മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

8 വർഷം മുൻപ് ഒരു കോടി ലോട്ടറിയടിച്ചു, ഇന്ന് രാമകൃഷ്ണന് ബാങ്ക് ബാലൻസ് വെറും ആറായിരം! അവിശ്വസനീയം

Google Oneindia Malayalam News

മലപ്പുറം: ലോട്ടറി നറുക്കെടുപ്പ് എന്നും ഭാഗ്യത്തിന്റെയും നിര്‍ഭാഗ്യത്തിന്റെയും ഒരു കളി കൂടിയാണ്. ലോട്ടറി അടിച്ച് ജീവിതം മാറിമറിഞ്ഞവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അങ്ങനെ ഒരാളായിരുന്നു എടക്കര കൗക്കാട് പാണംപൊയില്‍ രാമകൃഷ്ണന്റേത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 2014ല്‍ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ച ഭാഗ്യവാനായിരുന്നു രാമകൃഷ്ണന്‍.

1

എന്നാല്‍ ഇന്ന് എട്ട് വര്‍ഷത്തിന് ശേഷം ഉപജീവന മാര്‍ഗം കണ്ടെത്താന്‍ ലോട്ടറി വില്‍പ്പന നടത്തുകയാണ് അദ്ദേഹം. ലോട്ടറി അടിച്ച തുക ധൂര്‍ത്തടിച്ചതാണെന്ന് കരുതിയെങ്കില്‍ തെറ്റി. അദ്ദേഹം പണം മുഴുവന്‍ കുടുംബത്തിനും സ്വന്തം ചികിത്സയ്ക്ക് വേണ്ടിയും ചെലവഴിക്കുകയായിരുന്നു. ജില്ലയിലെ മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ തുക ലോട്ടറി അടിച്ച വ്യക്തിയും രാമകൃഷ്ണനായിരുന്നു.

2

അന്ന് നികുതിയും കഴിച്ച് രാമകൃഷ്ണന് 63 ലക്ഷം രൂപയാണ് ലഭിച്ചത്. വീട് പുതുക്കിപ്പണിതു. രണ്ട് മക്കളെ സഹായിച്ചു. നല്ലൊരു തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. നേരത്തെ രാമകൃഷ്ണന്‍ ചായക്കട നടത്തിയിരുന്നു. അന്ന് ലോട്ടറി അടിച്ചപ്പോള്‍ ആ ചാടക്കട പുതുക്കിപണിതു. ലോട്ടറി അടിച്ചതിന് ശേഷവും രാമകൃഷ്ണന്‍ ചായക്കട നടത്തിയിരുന്നു.

3

എന്നാല്‍ ലോട്ടറി അടിക്കുന്നതിന് മുന്നേ സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ രാമകൃഷ്ണനെ അലട്ടിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കാണ് രാമകൃഷ്ണന് ഒരുപാട് പണം ചെലവായത്. ഒരു വര്‍ഷം മുമ്പ് ചായക്കട നിര്‍ത്തിയതോടെ ആകെയുണ്ടായ വരുമാനം നഷ്ടമായി.

4

'3000 പേർക്ക് മേൽവിലാസമില്ല, 1015 പേരെ കാണാനില്ല,കോണ്‍ഗ്രസില്‍ മൂന്നിലൊന്ന്'3000 പേർക്ക് മേൽവിലാസമില്ല, 1015 പേരെ കാണാനില്ല,കോണ്‍ഗ്രസില്‍ മൂന്നിലൊന്ന്

ഇതിന് ശേഷമാണ് ലോട്ടറി വില്‍പന ആരംഭിച്ചത്. കഴിഞ്ഞ ഏഴ മാസമായി രാമകൃഷ്ണന്‍ ലോട്ടറി ടിക്കറ്റ് വില്‍പന തുടങ്ങിയത്. ഇതോടെയാ് ചെറിയ ഒരു വരുമാനം ലഭിച്ചത്. അതേസമയം, അന്ന് ഒരു കോടി അടിച്ചപ്പോള്‍ എടുത്ത ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ എത്ര തുകയുണ്ടെന്നും രാമകൃഷ്ണന്‍ വെളിപ്പെടുത്തി.

5

ഇനി അങ്ങോട്ട് ത്രികോണ രാജയോഗത്തിന്റെ നാളുകള്‍; കാത്തിരുന്ന സമയം ഇങ്ങെത്തി, ഈ രാശിക്കാരാണോഇനി അങ്ങോട്ട് ത്രികോണ രാജയോഗത്തിന്റെ നാളുകള്‍; കാത്തിരുന്ന സമയം ഇങ്ങെത്തി, ഈ രാശിക്കാരാണോ

ഇപ്പോള്‍ ആ അക്കൗണ്ടില്‍ വെറും ആറായിരം രൂപ മാത്രമാണുള്ളത്. വില്‍പ്പന നടത്തി ബാക്കി വരുന്ന ടിക്കറ്റിലൂടെ ഒരിക്കല്‍ കൂടി ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ രാമകൃഷ്ണന്‍.

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

Malappuram
English summary
How life changed for One crore lottery winner Malappuram Native Ramakrishnan lives by lottery sales today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X