എടരിക്കോട് ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു, വിവരമറിഞ്ഞ് എത്തിയ സഹോദരനും മരിച്ചു
മലപ്പുറം: എടരിക്കോട് ക്ലാരി മൂച്ചിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. പരുത്തിക്കുന്നില്‍ മജീദ് (45)ആണ് മരിച്ചത്. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരന്‍ മുസ്തഫ (48) യും മരണപ്പെടുകയാരുന്നു. ഇന്ന് രാവിലെ 8.30 നാണ് സംഭവം നടന്നത്. സാധനങ്ങള്‍ വാങ്ങി മജീദ് വീട്ടിലേക്ക് ഓട്ടോയില്‍ വന്നിറങ്ങി ഡ്രൈവര്‍ക്ക് പണം നല്‍കുന്നതിനിടെയാണ് ഓട്ടോയ്ക്ക് പിറകില്‍ കരിങ്കല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി വന്നിടിച്ചത്.
ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്. ഈ വിവരമറിഞ്ഞ് സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് നേരത്തെയും പല അപകടങ്ങളും നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വളരെ വീതികുറഞ്ഞ ഈ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്.

വീടു നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ഇരുമ്പ് റണ്ണര്‍ പൈപ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. കൂട്ടിലങ്ങാട് മഞ്ഞക്കുളം മാടക്കായി കരുണാകരന്റെ മകന്‍ അശോക് കുമാര്‍ (55)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ മഞ്ചേരി മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം ഗംഗാ ഗ്യാസ് ഏജന്‍സീസ് ഉടമ പ്രശാന്തിന്റെ വീട്ടിലാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ അശോക് കുമാറിനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടേക്കും കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. മഞ്ചേരി അഡീഷണല്‍ എസ് ഐ അബൂബക്കര്‍ ഇന്‍ക്വസ്റ്റ് ചെയ്യുന്ന മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.പരേതയായ തങ്കയാണ് അശോക് കുമാറിന്റെ മാതാവ്, ഭാര്യ: ലത, മക്കള്‍: അശ്വിനി, അശ്വതി. മരുമക്കള്‍: പ്രകാശന്‍, സുരേഷ്.












Click it and Unblock the Notifications