മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാമതിലില്‍ മലപ്പുറത്തെ ഒന്നര ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ മലപ്പുറം ജില്ലയില്‍ കുടംബശ്രീയുടെ നേതൃത്വത്തില്‍ ഒന്നര ലക്ഷത്തിലധികം സ്ത്രീകളെ പങ്കെടുപ്പിക്കുമെന്ന് ജില്ലാകുടുംബശ്രീ കോര്‍ഡിനേറ്റര്‍ സി.കെ.ഹേമലത അറിയിച്ചു.

<strong>നേപ്പാള്‍ ഇന്ത്യന്‍ കറന്‍സി നിരോധിച്ചു,100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ക്ക് നിരോധനം</strong>നേപ്പാള്‍ ഇന്ത്യന്‍ കറന്‍സി നിരോധിച്ചു,100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ക്ക് നിരോധനം

രാമാനാട്ടുകര മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള 55 കിലോമീറ്ററില്‍ അണിനിരക്കുന്ന വനിതകളില്‍ ഒന്നരലക്ഷം വനിതകളും കുടുംബശ്രീ അംഗങ്ങളായിരിക്കും. സ്ത്രീകളുടെ ഏറ്റവും വലിയ സാമൂഹിക പ്രസ്ഥാനമെന്ന നിലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് വനിതാ മതിലിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്നത്.

Logo

പരിപാടിയില്‍ കൂടുതല്‍ വനിതകളെ പങ്കെടുപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. രാമാനാട്ടുകര-മൊറയൂര്‍, മൊറയൂര്‍-മലപ്പുറം, മലപ്പുറം-പെരിന്തല്‍മണ്ണ എന്നിങ്ങനെയാണ് മേഖലകളാക്കി തിരിച്ചിട്ടുള്ളത്. രാമാനാട്ടുകര മുതല്‍ മൊറയൂര്‍ വരെയുള്ള 19.7 കിലോമീറ്ററില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ ബ്ലോക്കുകളിലെയും മൊറയൂര്‍ മുതല്‍ മലപ്പുറം വരെയുള്ള 15.6 കിലോമീറ്ററില്‍ തിരൂര്‍, വേങ്ങര, മലപ്പുറം, കാളികാവ്, താനൂര്‍ തുടങ്ങിയ ബ്ലോക്കിലെയും സ്ത്രീകള്‍ അണിനിരക്കും. മലപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള 24.4 കിലോമീറ്ററില്‍ പെരുമ്പടപ്പ്, പൊന്നാനി, കുറ്റിപ്പുറം, മങ്കട, വണ്ടൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ബ്ലോക്കിലെ സ്ത്രീകളും പങ്കെടുക്കും.

ഇതിനായി ജില്ലാമിഷന്‍ ഡിസംബര്‍ 15,16 തീയതികളില്‍ അയല്‍ക്കൂട്ടങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ ചേരുന്നതിനും വനിതാമതിലില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള അംഗങ്ങളുടെ എണ്ണം ശേഖരിക്കാനും സി.ഡി.എസ്സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ സി.എഡ്.എസ്സുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ ഭരണസ്ഥാപന തലത്തില്‍ വനിതാമതിലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും അതിന്റെ മേല്‍നോട്ടച്ചുമതല അതത് സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിമാര്‍ക്കുമായിരിക്കും.

ഡിസംബര്‍ 24ന് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വനിതാ മതില്‍ പെണ്‍കരുത്തിന്റെ പ്രതീകം എന്ന വിഷയത്തിലും ഡിസംബര്‍ 25, 26ന് ബാലസഭയിലെ കുട്ടികള്‍ക്ക് ശിശുസൗഹൃദ സമൂഹം എന്ന വിഷയത്തിലും പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിക്കും. ഈ പോസ്റ്ററുകള്‍ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ പ്രചരിപ്പിക്കും. കൂടാതെ നവോത്ഥാന സന്ദേശങ്ങള്‍ എഴുതിയ പ്ലാക്കാര്‍ഡുകളുമായി ജില്ലാതലത്തില്‍ സ്ത്രീകളുടെ ബൈക്ക് റാലി സംഘടിപ്പിക്കും.

Malappuram
English summary
one lakh family will be attend vanitha mathil from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X