മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ മരണം 19 ആയി; ഇന്ന് മരിച്ചത് ചെമ്രക്കാട്ടൂര്‍ സ്വദേശി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ചെമ്രക്കാട്ടൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനാണ് (63) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 19 ആയി. പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്ന അബ്ദുല്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെതുടര്‍ന്ന് ആഗസ്റ്റ് ആറിന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

D

പനിയും ചുമയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുമുണ്ടായിരുന്ന രോഗിയെ അന്ന് തന്നെ ജനറല്‍ ഐസിയുവിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കി ആരോഗ്യ നില മെച്ചപ്പെടുത്തി. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് - രണ്ട് പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ്, നല്‍കി. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായി രോഗിയുടെ നില ഗുരുതരമായി. ചികിത്സയോട് പ്രതികരിക്കാതെ ഇന്ന് ഉച്ചക്ക് മരണത്തിന് കീഴടങ്ങിയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യംകോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യം

അതേസമയം, ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 37 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 186 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 25 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 53 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,103 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 32,536 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

Malappuram
English summary
One more Corona Patient died in Malappuram; Now death toll rise to 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X