മലപ്പുറത്ത് വീണ്ടും കൊറോണ മരണം; തേഞ്ഞിപ്പലം സ്വദേശിയുടെ വിവരങ്ങള്‍ ഇങ്ങനെ...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസ്സന്‍ (67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ഈ മാസം 25 മുതല്‍ കൊറോണ ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മകന് നേരത്തെ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഏറെ കാലമായി പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള വ്യക്തിയാണ് കുട്ടി ഹസ്സന്‍.

Recommended Video
ദിവസങ്ങള്‍ക്ക് മുമ്പ് ചര്‍ദ്ദിയും ശ്വാസ തടസവും കാരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നുവെന്നാണ് വിവരം. സംസ്ഥാനത്ത് ഇതുവരെ 67 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മലപ്പുറത്ത് മാത്രം മരണം പത്തായി.
ദിവസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71), മരിച്ചിരുന്നു. അബ്ദുല്‍ ഖാദറിനെ ശാരീരിക അസ്വാസ്ഥ്യം കാരണം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞ 18ന് കൊറോണ സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ആരില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. ശ്വാസ കോശ അസുഖങ്ങളും അലട്ടിയിരുന്നു. പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.


Click it and Unblock the Notifications