Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാട്സാപിലെ ഡിപി പട്ടാള യൂണിഫോം'; 'ബസ് വേണം എന്ന് പറഞ്ഞു'; ലാസ്റ്റ് കോളും ഇല്ല ക്യാഷും ഇല്ല

മലപ്പുറം: ബസ് ബുക്ക് ചെയ്യാനായി വിളിച്ചു ട്രാവൽസ് ഉടമയുടെ അക്കൗണ്ടിൽ നിന്നും പണം കവർന്നതായി പരാതി. തട്ടിപ്പിലൂടെ 1.20 ലക്ഷം രൂപയാണ് കവർന്നതെന്നാണ് പരാതി. പട്ടാളക്കാരനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വളാഞ്ചേരിയിലാണ് സംഭവം നടന്നത്.

പരാതിയിൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മുത്തു ഷൈൻ ട്രാവൽസ് ഉടമ മുഹമ്മദ് മുസ്തഫയാണ് തട്ടിപ്പിന് ഇരയായത്. ഈ മാസം 15 മുതൽ തട്ടിപ്പിന്റെ തുടക്കം ആയി.

തട്ടിപ്പിൽ പെട്ടുപോയ മുസ്തഫയുടെ മൊബൈലിലേക്ക് 15 - ന് രാവിലെ ഒരു ഫോൺ കോൾ വന്നിരുന്നു. ഹിന്ദിയിൽ ആയിരുന്നു ഫോണിൽ സംസാരം. ഇവിടെ നിന്നാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്.

1

വാട്സാപിലെ പ്രൊഫൽ ചിത്രം പട്ടാള യൂണിഫോം ധരിച്ച ഒരു വ്യക്തിയുടേതായിരുന്നു. കോഴിച്ചെന ആർ ആർ ആർ ക്യാംപിൽ നിന്നും സൈനികരെ മുംബൈയിലെ കലീന ക്യാംപിലേക്ക് കൊണ്ടു പോകുന്നതിന് ബസ് വേണം എന്നതായിരുന്നു ആവശ്യം.എന്നാൽ, കോൾ വന്നതിന് പിന്നാലെ മുഹമ്മദ് മുസ്തഫ ക്യാംപ് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി. എന്നാൽ, അങ്ങനെയൊരു ക്യാംപ് കണ്ടെത്തി.

3

വിളിച്ച വ്യക്തി ആവശ്യപ്പെട്ടതനുസരിച്ച് ബസിന്റെ രേഖകളും 2 ഡ്രൈവർമാരുടെ ലൈസൻസും വാട്സാപ്പിൽ അയച്ചു കൊടുത്തു. അതേസമയം, മൊബൈലിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും തട്ടിപ്പുകാർ പല കാര്യങ്ങൾ സംസാരിക്കാനായി മാറി മാറി വിളിച്ചു. കാര്യങ്ങൾ എല്ലാം സംസാരിച്ച ശേഷം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ്, 20,000 രൂപ മുൻകൂറായി അക്കൗണ്ടിലിട്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞു വിളിച്ചു. ഓൺലൈൻ ബാങ്കിങ് വഴി പരിശോധിച്ചപ്പോൾ പണം എത്തിയിട്ടില്ലായിരുന്നു വ്യക്തമാക്കിയത്.

3

ഇത് അറിയിച്ചപ്പോൾ ഉടൻ എത്തുമെന്നും അക്കൗണ്ട് തുറന്നു വയ്ക്കാനും ആവശ്യപ്പെട്ടു. പിന്നീട് മിനിറ്റുകൾക്കകം 5 തവണകളിലായി 1.20 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. 4 തവണ 20,000 രൂപയും ഒരു തവണ 40,000 രൂപയും ആണ് പിൻവലിച്ചത്. എന്നാൽ, പണം നഷ്ടപ്പെട്ടതായി മനസ്സിലായതോടെ മുഹമ്മദ് മുസ്തഫ ബാങ്കിൽ എത്തി. അക്കൗണ്ട് ലോക്ക് ചെയ്തു. എന്നാൽ, തട്ടിപ്പ് നടത്തിയ ഫോണിലേക്ക് വാട്സാപ് കോൾ പോകുന്നു. പക്ഷേ, അറ്റൻഡ് ചെയ്യുന്നില്ലെന്നും മുഹമ്മദ് മുസ്തഫ വ്യക്തമാക്കുന്നു.

3

അതേസമയം, കോഴിക്കോട് ജില്ലയിൽ ജഡ്ജിയുടെ ഫോട്ടോ ദുരുപയോഗിച്ച് വാട്സാപ്പ് വഴി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.രാഗിണിയുടെ ചിത്രം വാട്സാപ് ഡിസ്പ്ലേ പിക്ചർ ആക്കി ഈ നമ്പറിൽ നിന്ന് കോടതി ജീവനക്കാരോട് പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.

5

ബിഹാർ സ്വദേശിയുടെ മേൽവിലാസത്തിൽ എടുത്ത നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചത് എന്നു കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ടവർ ലൊക്കേഷൻ കൊൽക്കത്തയാണെന്നു തിരിച്ചറിഞ്ഞതോടെ സൈബർ പൊലീസ് സ്റ്റേഷനിലെ നാലംഗ സംഘം കൊൽക്കത്തയിലെത്തി. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് - സൈബർ സെൽ സംയുക്ത സംഘമാണ് കേസ് അന്വേഷിക്കുന്നത്.

5

ഓൺലൈൻ ഗിഫ്റ്റ് വൗച്ചർ വാങ്ങണം എന്നാവശ്യപ്പെട്ടാണ് ജഡ്ജിയുടെ ചിത്രമുള്ള വാട്സാപ് വ്യാജ അക്കൗണ്ടിൽ നിന്ന് കോടതി ജീവനക്കാർക്ക് ജനുവരി 26 - ന് സന്ദേശം ലഭിക്കുന്നത്. ഹൈക്കോടതിയിലെ കംപ്യൂട്ടർ വിഭാഗത്തിലെ ജീവനക്കാരിക്കും കോഴിക്കോട് ജില്ലാ കോടതിയിലെ പ്രോട്ടോക്കോൾ ഓഫിസർക്കും കോടതി മാനേജർക്കും സന്ദേശം ലഭിച്ചു.

7

50,000 രൂപ അക്കൗണ്ടിലേക്ക് അയയ്ക്കാനായിരുന്നു നിർദേശം. സംശയം തോന്നിയ ജീവനക്കാർ ജഡ്ജിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്. തുടർന്ന് ജഡ്ജി കമ്മിഷണർക്കു പരാതി നൽകി. ഹൈക്കോടതിയെയും വിവരം അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

Recommended Video

cmsvideo
    KPAC Lalitha Had Revealed How Dileep Helped When Her Family Was In Debt | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+