മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത്‌ ഓണ്‍ലൈന്‍ തട്ടിപ്പ്‌ സജീവം; തട്ടിപ്പുകാരുടെ ഭീഷണിയില്‍ കുടുങ്ങി യുവതി

Google Oneindia Malayalam News

മലപ്പുറം; മലപ്പുറത്ത്‌ ഓണ്‍ലൈന്‍ വായാപ തട്ടിപ്പ്‌ സജീവം. മലപ്പുറം എടവണ്ണ സ്വദേശി സുബിതയാണ്‌ തട്ടിപ്പിന്‌ ഇരായായത്‌. പതിനായിരം രൂപ വായ്‌പയെടുത്ത സുബിത 1,40000 രൂപയാണ്‌ തട്ടിപ്പ്‌ സംഘത്തിന്റെ ഭീഷണി ഭയന്ന്‌ അടച്ചത്‌. ഇടവണ്ണ പൊലീസ്‌ സ്റ്റേഷനിലും, ജില്ല പൊലീസ്‌ മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്‌. കാന്‍സര്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്‌ ഓണ്‍ലൈന്‍ ആപ്പ്‌ വഴി സുബിത 10000 രൂപ വായ്‌പയെടുത്തത്‌. തട്ടിപ്പു സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന്‌ ഇപ്പോള്‍ 1, 40000 രൂപ സുബിത തിരിച്ചടച്ചു. ചികിത്സക്കായി നാട്ടുകാര്‍ നല്‍കിയതും പണവും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആഭരണങ്ങള്‍ പണയം വെച്ചുമാണ്‌ ഇത്രയും തുക തിരിച്ചടച്ചത്‌.തന്റെ ഫോണിലുള്ള മുഴുവന്‍ വിവരങ്ങളും തട്ടിപ്പു സംഘത്തിന്‌ ലഭിച്ചതായും സുബിത പറയുന്നു.

online

തന്റെ ഫോട്ടോ ഉപയോഗിച്ച്‌ ഞാന്‍ തട്ടിപ്പ്‌ കാരിയാണെന്ന രീതിയില്‍ തന്റെ കോണ്‍ടാക്‌റ്റ്‌ ലിസ്‌റ്റിലേക്ക്‌ തട്ടിപ്പ്‌ സംഘം മെസേജുകള്‍ അയക്കുകയാണ്‌. ഇവരുടെ ഭീഷണി ഭയന്ന്‌ ഫോണും ഫോണ്‍ നമ്പറും മാറ്റേണ്ടി വന്നതായും സുബിത പറഞ്ഞു. നാല്‌ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയാണ്‌ വായ്‌പ്പയെടുത്തത്‌. ഒരു ആപ്പില്‍ നിന്ന്‌ 4000 രൂപ വായ്‌പ്പ എടുത്താല്‍ കയ്യില്‍ 2800 രൂപമാത്രമാണ്‌ കിട്ടുക. ഏഴ്‌ ദിവസത്തിനുള്ളില്‍ 4000 രൂപയായി തിരിച്ചടക്കണം. ഇങ്ങനെ തിരിച്ചടക്കാന്‍ പറ്റാതെ വന്നതോടെയാണ്‌ സംഘം ഭീഷണി തുടങ്ങിയത്‌. നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച സുബിത വാടക വീട്ടിലാണ്‌ താമസം. ഭര്‍ത്താവ്‌ പ്രജീഷ്‌ പെയിന്റിങ്‌ തൊഴിലാളിയാണ്‌.

Malappuram
English summary
online money laundering case registered in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X