മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള താക്കീതാകും; ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ താക്കീതാകുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുക. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് ഇത്തവണ ജനവിധി തേടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടില്‍ എല്ലാവരും മുന്നിലുണ്ടാകണം. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാവരുടെയും സഹകരണം തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

28

നരേന്ദ്ര മോദിക്ക് കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണുള്ളത്. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളാണ് അടച്ചുപൂട്ടിയത്. അഞ്ച് കോടി ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെറ്റ് ചൂണ്ടിക്കാട്ടുന്നവരുടെ വായ് മൂടിക്കെട്ടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ സുപ്രീംകോടതി വിധി നീതിക്ക് ലഭിച്ച അംഗീകാരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

മലപ്പുറത്ത് യുഡിഎഫ് സീറ്റ് വിഭജനം കഴിഞ്ഞ തവണത്തെ പോലെ വിവാദങ്ങളിലെത്തിയില്ലെന്ന് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ചില പഞ്ചായത്തില്‍ മാത്രമാണ് ധാരണയാകാതിരുന്നത്. നേതൃത്വം ഇടപെട്ട് എല്ലായിടങ്ങളിലെയും പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചുവെന്നും ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പറയുന്നു.

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

Malappuram
English summary
Oommen chandy inaugurates UDF Convention in Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X