ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും പാളി; മലപ്പുറത്ത് കോണ്‍ഗ്രസ് വെട്ടില്‍, വിട്ടുകൊടുക്കാതെ ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് ഇത്തവണയും നേരിടുന്നത് വന്‍ പ്രതിസന്ധി. കൈയ്യിലുണ്ടായിരുന്ന മണ്ഡലം സ്വതന്ത്രരെ വച്ച് ഇടതുപക്ഷം പിടിച്ചടക്കിയപ്പോള്‍ അന്ധം വിട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് 2016ല്‍ കണ്ടത്. പാര്‍ട്ടിയിലെ ഭിന്നത തന്നെയായിരുന്നു അന്ന് വലിയ വെല്ലുവിളിയായത്. അഞ്ച് വര്‍ഷം പിന്നിട്ട് മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോഴും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസില്‍ സ്ഥിതി മറിച്ചല്ല. സമാന സാഹചര്യം തുടര്‍ന്നാല്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് കൊണ്ടു തൃപ്തിപ്പെടേണ്ടി വരുമെന്ന് തീര്‍ച്ച. പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്...
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video

നാലില്‍ ഒന്ന് മാത്രം
മലപ്പുറം ജില്ലയില്‍ നാല് മണ്ഡലങ്ങൡലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, തവനൂര്‍. അനില്‍കുമാര്‍ ജയിച്ച വണ്ടൂര്‍ മണ്ഡലം മാത്രമണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. മറ്റു മൂന്നിടത്തും ഇടതുപക്ഷം ജയിച്ചുകയറി. പിവി അന്‍വര്‍, കെടി ജലീല്‍, ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്.

2016ല്‍ സംഭവിച്ചത്
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന നിലമ്പൂര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് നഷ്ടമായത്. ആര്യാടന്‍ മുഹമ്മദ് മല്‍സരിച്ച് ജയിച്ചിരുന്ന മണ്ഡലത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ കളത്തിലിറക്കി. പിവി അന്‍വര്‍ എന്ന സ്വതന്ത്രനുമായി ഇടതുപക്ഷവും കളത്തിലിറങ്ങി. ജയം അന്‍വറിനായിരുന്നു.

ഇടതുപക്ഷം അതിശക്തര്‍
അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പിവി അന്‍വറിന്റെ തോളിലേറി ഇടതുപക്ഷം നിലമ്പൂരില്‍ കൂടുതല്‍ ശക്തരാണ്. മുന്‍സിപ്പാലിറ്റി ഭരണവും യുഡിഎഫിന് നഷ്ടമായതാണ് ഒടുവിലെ കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍വറിനെ തന്നെയാണ് ഇടതുപക്ഷം കളത്തിലിറക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ അടി തുടരുകയാണ്.

വിവി പ്രകാശ് സ്ഥാനാര്‍ഥിയാകും
അന്‍വറിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം കോണ്‍ഗ്രസില്‍ ഐക്യം വേണമെന്നാണ് പ്രബല വിഭാഗത്തിന്റെ അഭിപ്രായം. ആര്യാടന്‍ ഷൗക്കത്ത് വീണ്ടും സ്ഥാനാര്‍ഥിയാകുമ്പോള്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ വോട്ട് കിട്ടാനിടയില്ല എന്നാണ് നേതൃത്വം കണക്കുകൂട്ടുന്നു. തുടര്‍ന്നാണ് ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

ഉമ്മന്‍ ചാണ്ടി ഇടപെട്ടു
വിവി പ്രകാശിന് മികച്ച പിന്തുണയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. എന്നാല്‍ ആര്യാടന്റെ അനുയായികളെ തെറ്റിച്ചുകൊണ്ട് പാര്‍ട്ടിക്ക് ജയിക്കാനും സാധിക്കില്ല. ആദ്യം കോണ്‍ഗ്രസില്‍ ഐക്യം വേണം. അതിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ടു. ആര്യാടന്‍ മുഹമ്മദുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.

താന്‍ തന്നെ എന്ന് ആര്യാടന്‍ ഷൗക്കത്ത്
സമവായ ചര്‍ച്ചകള്‍ക്ക് ശേഷവും ആര്യാടന്‍ ഷൗക്കത്ത് മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിലെ വിഭാഗീയത കൂടുതല്‍ ശക്തമാകാനാണ് സാധ്യത. മുന്നിലുള്ള നേരിയ സാധ്യത പോലും അടയുകയാണ് എന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. താന്‍ തന്നെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന ആര്യാടന്‍ ഷൗക്കത്ത് ആവര്‍ത്തിക്കുന്നു.

പുതിയ വ്യക്തിയെ പരിഗണിക്കുന്നു
ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായാല്‍ ഒരു വിഭാഗം മുസ്ലിം വോട്ടുകള്‍ കിട്ടില്ല എന്ന ആശങ്കയുണ്ട് കോണ്‍ഗ്രസിന്. കൂടാതെ പാര്‍ട്ടിയിലെ ഒരു വിഭാഗവും എതിര്‍ചേരിയിലേക്ക് മാറും. ഈ സാഹചര്യത്തിലാണ് പ്രകാശിനെ പരിഗണിച്ചത്. സമവായം ആയിട്ടില്ലെങ്കില്‍ വിവി പ്രകാശിനെയും ആര്യാടന്‍ ഷൗക്കത്തിനെയും മാറ്റി മറ്റൊരാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമെന്നാണ് വിവരം.












Click it and Unblock the Notifications