മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ സംഭരണി പരിശോധിച്ചു; നാവിക ഉദ്യോഗസ്ഥര്‍ മഞ്ചേരിയില്‍
മലപ്പുറം: കോവിഡ് ആശുപത്രിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നാവിക സേന ഉദ്യോഗസ്ഥര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സംഭരണി ഇലക്ട്രിക്കല്‍ സേഫ്റ്റി എന്നിവ പരിശോധന നടത്തി. നാവിക സേന ഓഫീസര്‍ ഹിമാന്‍ഷു ഭരദ്വാജും സംഘവുമാണ് മഞ്ചേരിയില്‍ പരിശോധന നടത്തിയത്. ഇവരോടൊപ്പം ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ ഷഹീര്‍ കൊരമ്പയില്‍, അല്‍ദീര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയാസ്, ഡോക്ട്ടര്‍ ഇന്‍ ചാര്‍ജ് ഹാരിഫ്, സൂപ്രണ്ട് നന്ദകുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

അതേസമയം, ജില്ലയില്‍ വ്യാഴാഴ്ച 4,746 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വ്യാഴാഴ്ച 5,729 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധമായ ആരോഗ്യ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.
വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 4,538 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 120 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 65,640 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 49,245 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 772 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.












Click it and Unblock the Notifications