മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറും

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമ്പോള്‍ മന്ത്രിസഭയില്‍ അടിമുടി മാറ്റം വരുമെന്ന് സൂചന. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മിക്കവരും ഇത്തവണ ഉണ്ടാകില്ലെന്നാണ് വിവരം. കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് സിപിഎം നിലപാട്.

മലപ്പുറം ജില്ലയില്‍ നിന്ന് ആര് മന്ത്രിയാകുമെന്ന ചര്‍ച്ചയും സജീവമാണ്. കഴിഞ്ഞ തവണ കെടി ജലീല്‍ മന്ത്രിയും പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറുമായി. ഇത്തവണ ജില്ലയില്‍ നിന്നുള്ള മറ്റു ചിലരാണ് പരിഗണനിയില്‍...

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

രാജിവച്ച മന്ത്രി

രാജിവച്ച മന്ത്രി

തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച കെടി ജലീലിന് കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ ബന്ധുനിയമനത്തില്‍ വിവാദത്തില്‍പ്പെട്ട ജലീല്‍ ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് രാജിവെക്കുകയാണ് ചെയ്തത്. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയാണ് ചെയ്തത്.

മലപ്പുറത്ത് നിന്ന് മറ്റൊരാള്‍

മലപ്പുറത്ത് നിന്ന് മറ്റൊരാള്‍

കെടി ജലീല്‍ ഇത്തവണ മന്ത്രിയാകുമോ എന്ന കാര്യത്തില്‍ അവ്യക്തയുണ്ട്. വിവാദത്തില്‍പ്പെട്ട് രാജിവച്ച വ്യക്തിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ വിമര്‍ശനത്തിനിടയാക്കും. ഈ സാഹചര്യത്തില്‍ മലപ്പുറത്ത് നിന്ന് മറ്റൊരാളെ മന്ത്രിയാക്കാനാണ് ആലോചന. കെടി ജലീല്‍ ഒരുപക്ഷേ, സ്പീക്കറാകുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.

ചിത്തരഞ്ജനും സാധ്യത

ചിത്തരഞ്ജനും സാധ്യത

പൊന്നാനി മണ്ഡലത്തില്‍ നിന്ന് ജയിച്ച പി നന്ദകുമാറിനെ മന്ത്രിയാക്കുമെന്ന് കേള്‍ക്കുന്നു. മുതിര്‍ന്ന നേതാവായ നന്ദകുമാറിനെ സിഐടിയുടെ പ്രതിനിധിയായും പരിഗണിച്ചേക്കും. നന്ദകുമാര്‍ അല്ലെങ്കില്‍ ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജനെ സിഐടിയു പ്രതിനിധിയായി പരിഗണിക്കാനും സാധ്യതയുണ്ട്.

സിപിഎം ലക്ഷ്യം

സിപിഎം ലക്ഷ്യം

മുസ്ലിം ലീഗില്‍ നിന്ന് രാജിവച്ച് വന്ന കെടി ജലീലിലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് വഴി മുസ്ലിം സമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് സിപിഎം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ മുന്നേറ്റം മാത്രമാണ് പ്രകടമായത്. നാല് സീറ്റ് തന്നെ നിലനിര്‍ത്തിയെങ്കിലും ചില മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്കായി.

വി അബ്ദുറഹ്മാന് സാധ്യത

വി അബ്ദുറഹ്മാന് സാധ്യത

ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രതിനിധിയായി താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ മന്ത്രിയായേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയില്ല. രണ്ടു തവണ മുസ്ലിം ലീഗ് കോട്ടയായ താനൂര്‍ പിടിച്ച വ്യക്തിയാണ് വി അബ്ദുറഹ്മാന്‍. പഴയ കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. പഴയ ലീഗ് നേതാവ് ജലീലിന് പകരം പഴയ കോണ്‍ഗ്രസ് നേതാവിനെ സിപിഎം മന്ത്രിയാക്കുമോ എന്നാണ് അറിയേണ്ടത്.

നന്ദകുമാര്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി

നന്ദകുമാര്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി

പൊന്നാനിയിലെ നന്ദകുമാറിനെ പരിഗണിച്ചില്ലെങ്കില്‍ വി അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജില്ലയില്‍ നിന്ന് മന്ത്രിയാകാന്‍ സാധ്യതയുള്ളത്. പിപി ചിത്തരഞ്ജനെ പരിഗണിച്ചാലും നന്ദകുമാറിന് സാധ്യത കുറയും. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക താല്‍പ്പര്യത്തോടെ പൊന്നാനിയില്‍ മല്‍സരിച്ച നേതാവാണ് നന്ദകുമാര്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധ്യതയില്ലെന്നും അഭിപ്രായമുണ്ട്.

മന്ത്രിസഭാ രൂപീകരണ ചര്‍ച്ച ഇങ്ങനെ

മന്ത്രിസഭാ രൂപീകരണ ചര്‍ച്ച ഇങ്ങനെ

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് നടക്കും. മന്ത്രിസഭാ രൂപീകരണമാണ് പ്രധാന ചര്‍ച്ച. ആരൊക്കെ മന്ത്രിയാകണമെന്ന് യോഗം തീരുമാനിക്കും. ഘടകകക്ഷികള്‍ക്ക് എത്ര മന്ത്രി പദവി നല്‍കണമെന്നും ധാരണയാകും. സിപിഐക്ക് ഒരു മന്ത്രി കുറയുമെന്ന് കേള്‍ക്കുന്നു. ഒരു സീറ്റ് മാത്രമുള്ള ഘടകകക്ഷികളെ പരിഗണിച്ചേക്കില്ല. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിപദവിക്ക് ശ്രമം നടത്തുന്നുണ്ട്.

Recommended Video

cmsvideo
Shailaja Teacher to be the next CM? A campaign going on | Oneindia Malayalam

കുഞ്ഞാലിക്കുട്ടിയുടെ ആ മോഹവും പൊലിഞ്ഞു; മുസ്ലിം ലീഗ് വോട്ടുകളില്‍ വന്‍ ചോര്‍ച്ച... എസ്ഡിപിഐ വോട്ട് കൂടികുഞ്ഞാലിക്കുട്ടിയുടെ ആ മോഹവും പൊലിഞ്ഞു; മുസ്ലിം ലീഗ് വോട്ടുകളില്‍ വന്‍ ചോര്‍ച്ച... എസ്ഡിപിഐ വോട്ട് കൂടി

നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

Malappuram
English summary
P Nandakumar and V Abdurahiman likely to be include Second Pinarayi Vijayan Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X