മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആർജ്ജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പെന്നാനിയിൽ മത്സരിക്കണം: വെല്ലുവിളിച്ച് പി ശ്രീരാമകൃഷ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ആര്‍ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല തനിക്കെതിരായി പൊന്നാനിയില്‍ മത്സരിക്കണമെന്ന് ശ്രീ രാമകൃഷ്ണന്‍ പറഞ്ഞു. കേരള യാത്ര പൊന്നാനിയില്‍ എത്തിയപ്പോള്‍ രമേശ് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തല പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന് അനുമതി നൽകിയതിൻ്റെ പേരിലാണ് ഈ പ്രസ്താവനയെങ്കിൽ സഹിഷ്ണുത ഇല്ലാത്തതാണ്. ചെന്നിത്തലയ്ക്കെതിരെ താന്‍ ഒളിമറയുദ്ധം നടത്തിയിട്ടില്ല. സ്പീക്കര്‍ പദവി ദൗര്‍ബല്യമായി കരുതരുത്. നിയമസഭയില്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ആയുധം ഇല്ലാത്ത ആളിന്‍റെ അടുത്ത് ആയുധവുമായി പോരാടാന്‍ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു.

sree

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

സ്പീക്കര്‍ക്കെതിരെ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി വായിച്ച ജഡ്ജി ഞെട്ടിപ്പോയെങ്കില്‍ രഹസ്യമൊഴി വായിച്ചാല്‍ സാധാരണക്കാര്‍ക്ക് ബോധക്ഷയമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി പൊന്നാനിയില്‍ എത്തിയ രമേശ് ചെന്നിത്തല ആരോപിച്ചത്. ഡോളര്‍ കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ചാല്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

കേരളത്തില്‍ വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, രാജ്യസഭയിലേക്ക് ഗുലാം നബി ആസാദിനെ മത്സരിപ്പിച്ചേക്കും!!കേരളത്തില്‍ വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, രാജ്യസഭയിലേക്ക് ഗുലാം നബി ആസാദിനെ മത്സരിപ്പിച്ചേക്കും!!

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

Malappuram
English summary
p sreeramakrishnan challenges Ramesh Chennithala to contest in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X