മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായിക്കും പാലം വലിച്ച സര്‍ക്കാര്‍... അന്തര്‍ധാര സജീവം, തുറന്നടിച്ച് അബ്ദുറബ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കണ്ണൂര്‍ പാലത്തായി പീഡന കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജന് ജാമ്യം ലഭിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. പാലത്തായിക്കും പാലം വലിച്ച സര്‍ക്കാര്‍ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. അന്തര്‍ധാര സജീവമായാല്‍ ചങ്കിലെ നീതി ചാവുമെന്നും സൂചിപ്പിച്ചിരിക്കുന്നു. കൂടെ നാലുവരി കവിതയും. അതിങ്ങനെയാണ്...

03

മലപ്പുറത്ത് ഉറവിടം അറിയാത്ത കൊറോണ രോഗം; ഒരു വയസുകാരനുള്‍പ്പെടെ ഇന്ന് 42 പേര്‍ക്ക് രോഗംമലപ്പുറത്ത് ഉറവിടം അറിയാത്ത കൊറോണ രോഗം; ഒരു വയസുകാരനുള്‍പ്പെടെ ഇന്ന് 42 പേര്‍ക്ക് രോഗം

അന്യംനില്‍ക്കുന്ന നീതി
അഭിമാനികള്‍ക്കനീതി
അശരണര്‍ക്കു ഭീതി
അല്‍പ്പ ചങ്കന്‍മാര്‍ക്കതനുഭൂതി

Recommended Video

cmsvideo
ഇസ്ലാമിക നിയമങ്ങള്‍ ഉപേക്ഷിച്ച് സുഡാൻ ഇനി പുരോഗമനവാദം | Oneindia Malayalam

തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി പത്മരാജന് ജാമ്യം നല്‍കിയത്. അന്വേഷണത്തിലെ പാളിച്ചയാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. അധ്യാപകനായ പ്രതി അറസ്റ്റിലായി 90 ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം വൈകുന്നതിനെതിരേ കണ്ണൂരിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു. ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചുമത്തിയതുമില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ പ്രതിക്ക് ജാമ്യം ലഭിക്കുമെന്ന പ്രചാരണം വന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തലശേരി കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. സിപിഎം-ബിജെപി ഒത്തുകളിയാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അബ്ദുറബ്ബിന്റെ വിമര്‍ശനത്തിലെ 'അന്തര്‍ധാര'യും ഈ ബന്ധത്തെയാണ് പരോക്ഷമായി സൂചിപ്പിക്കുന്നത്.

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ലസച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിക്കുകയും മറ്റൊരാള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടിയെ പ്രതി പത്മരാജന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ലൈംഗിക പീഡനം നടന്നോ എന്ന് കണ്ടെത്താന്‍ ഇനിയും അന്വേഷണം നടക്കേണ്ടതുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നും മറ്റൊരാള്‍ക്ക് കാഴ്ചവച്ചുവെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ജയസൂര്യയുടെ എ പ്ലസിന് പത്തര മാറ്റ്; കെട്ടിടനിര്‍മാണ ജോലിക്കാരന്‍, കണ്ണ് നിറയാതിരിക്കില്ല ആര്‍ക്കും..ജയസൂര്യയുടെ എ പ്ലസിന് പത്തര മാറ്റ്; കെട്ടിടനിര്‍മാണ ജോലിക്കാരന്‍, കണ്ണ് നിറയാതിരിക്കില്ല ആര്‍ക്കും..

പാലത്തായിക്കും പാലം വലിച്ച സര്‍ക്കാര്‍... അന്തര്‍ധാര സജീവം, തുറന്നടിച്ച് അബ്ദുറബ്പാലത്തായിക്കും പാലം വലിച്ച സര്‍ക്കാര്‍... അന്തര്‍ധാര സജീവം, തുറന്നടിച്ച് അബ്ദുറബ്

Malappuram
English summary
Palathayi case: Muslim League Leader Abdu Rabb criticized LDF Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X