കടലിലല്ല...ഇപ്പോ ജയിലിലാ; പൊലീസിനെ വെല്ലുവിളിച്ച പല്ലന് ഷൈജു അറസ്റ്റില്‍
മലപ്പുറം: കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പല്ലന് ഷൈജു പൊലീസ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ പൊലീസ് വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് പല്ലന് ഷൈജുവിനെ പിടികൂടിയത്. ഷൈജുവിനെതിരെ മലപ്പുറത്തും കേസുണ്ട്. കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്നു പല്ലന് ഷൈജു. കാപ്പാ നിയമം ചുമത്തി കഴിഞ്ഞ ആഴ്ചയാണ് പല്ലന് ഷൈജുവിനെ പൊലീസ് തൃശൂരില്‍ നിന്ന് നാടുകടത്തിയത്. ഇതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഷൈജു പൊലീസിനെ വെല്ലുവിളിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരെ കാപ്പ ചുമത്തിയ പൊലീസുകാരെ പല്ലന് ഷൈജു വെല്ലുവിളിച്ചിരുന്നത്.
മുനമ്പത്ത് കടലിലൂടെ ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളോടെയായിരുന്നു പല്ലന് ഷൈജുവിന്റെ വെല്ലുവിളി. ദൃശ്യങ്ങളില്‍ ബോട്ടില്‍ പല്ലന് ഷൈജുവിനൊപ്പം വേറെയും ചിലരുള്ളതായി വ്യക്തമായിരുന്നു. മദ്യപിച്ച ശേഷം ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 'ഇതുകണ്ടു മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകരുത്' എന്നു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞായിരുന്നു ഷൈജുവിന്റെ ലൈവ് വീഡിയോ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ എന്നാണ് വീഡിയോയില്‍ ഷൈജു പറഞ്ഞിരുന്നത്. വേണമെങ്കില്‍ ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ താന്‍ പോകുമെന്നാണ് ഇയാള്‍ വെല്ലുവിളിച്ചിരുന്നത്.

കൊടകര പന്തല്ലൂര്‍ മച്ചിങ്ങല്‍ സ്വദേശിയായ ഇയാള്‍ക്ക് 43 വയസുണ്ട്. തൃശൂര്‍ റൂറല്‍ പൊലീസാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്കു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ വിചാരണ കൂടാതെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു ഷൈജു. പിന്നീട് കുഴല്‍പ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറുകയായിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് പല്ലന് ഷൈജു.

കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും പല്ലന് ഷൈജുവിനെതിരെ കേസുകളുണ്ട്. കേരളത്തിന് പുറത്ത് ഗുണ്ടല്‍ പ്പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫിസില്‍ കഞ്ചാവ് കേസുകളിലും ഷൈജു പ്രതിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൃശ്ശൂരില്‍ നിന്നും കൊടകര പന്തല്ലൂരിലേക്ക് ഷൈജു താമസം മാറിയത്. കുഴല്‍പ്പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ തിരഞ്ഞു പിടിച്ച് തടഞ്ഞ് നിര്‍ത്തി കൊള്ളയടിച്ച ശേഷം കുഴല്‍പ്പണവുമായി കടന്നു കളയുന്നതാണ് പല്ലന് ഷൈജുവിന്റെ രീതി.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എ അക്ബറായിരുന്നു ഷൈജുവിനെ നാടുകടത്തിയത്. 2020 ല്‍ പല്ലന് ഷൈജു തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെതിരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. കഞ്ചാവ് കേസിലായിരുന്നു അന്ന് പല്ലന് ഷൈജുവിനെ അറസ്റ്റ് ചെയ്തിരുന്നത്. പിന്‍പോയിന്റില്‍ മരണത്തിനും ജീവിതത്തിനു ഇടയില്‍നിന്നാണ് എക്സൈസ് സംഘം ഷൈജുവിനെ സാഹസികമായി കീഴ്പ്പെടുത്തിയത്.
Recommended Video

എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ മണികണ്ഠന്, ഷിബു, സതീഷ്, ഷെഫീക്ക്, മോഹനന് കെ നയന്‍ സ്ക്വാഡ് തൃശ്ശൂര്‍ റൂറല്‍, ഡോഗ് റാണ 331, ഹാന്ഡ്ലര് സി.പി.ഒ പി.ആര്. രാകേഷ്, സീനിയര്‍ സി.പി.ഒ. സുജീഷ്, എക്സൈസ് വനിതാ സിവില്‍ ഓഫീസര്‍ ശാലിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഷൈജുവിനെ അറസ്റ്റ് ചെയ്തിരുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications