• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സവാദിന്റെ വീട്ടില്‍ മുനവ്വറലി ശിഹാബ് തങ്ങളെത്തി

  • By Desk

മലപ്പുറം: താനൂര്‍ തെയ്യാല വാടക ക്വട്ടേഴ്‌സില്‍ ഭാര്യയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തിയ അഞ്ചുടി പൗറകത്ത് സവാദിന്റെ മക്കളെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ അഞ്ചുടിയിലെ സവാദിന്റെ തറവാട് വീട്ടിലെത്തി ആശ്വസിപ്പിച്ചു ഒരു ആണ്കുട്ടിയും മൂന്നു പെണ്‍കുട്ടിയുമുള്‍പ്പെടെ നാലു മക്കളാണ് സവാദിനുള്ളത്.

#MeToo വെളിപ്പെടുത്തൽ; നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിൽ പരാതി

മക്കളുടെ മുഖത്തു നിന്നും ഭയവും സങ്കടവും ഇനിയും വിട്ടുമാറിയിട്ടില്ല. മൂത്തമകന്‍ സജാദിനെ ചേര്‍ത്തു പിടിച്ചു തങ്ങള്‍ ആശ്വാസ വാക്കുകള്‍ പറഞ്ഞു. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഷര്‍ജ ഷെറി, നാലാം ക്ലാസില്‍ പഠിക്കുന്ന ഷംസ ഷെറി, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സജ്ല ഷെറി എന്നിവരോട് തങ്ങള്‍ പഠനകാര്യങ്ങള്‍ തങ്ങള്‍ ചോദിച്ചറിഞ്ഞു. സവാദിന്റെ പിതാവ് കമ്മുവിനോടും തങ്ങള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ലാ വൈസ് പ്രസിഡന്റ് പി.എ റഷീദ്, മണ്ഡലം പ്രസിഡന്റ് സയ്യിദ് കെ.എന്‍. മുത്തുക്കോയ തങ്ങള്‍, സെക്രട്ടറിമാരായ കെ. സലാം, അഡ്വ. പിപി ഹാരിഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് മോര്യ, വാര്‍ഡ് കൗണ്‌സിലര്‍ സലാം അഞ്ചുടി, കെ.പി ജലീല്‍ മാസ്റ്റര്‍, നൗഷാദ് അഞ്ചുടി, ഇബ്‌റാഹീംകുട്ടി പനങ്ങാട്ടൂര്‍, സൈതലവി തൊട്ടിയില്‍ എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.

മോഹൻലാലിന് മുന്നിൽ നാവനങ്ങില്ല, നടിമാരെ കയ്യിൽ കിട്ടിയാൽ രക്തം തിളയ്ക്കും! കുറിപ്പ് വൈറൽ

താനൂര്‍-തയല-ഓമച്ചപ്പുഴയില്‍ പൗറകത്ത് സവാദിനെ കെലപ്പടുത്തിയ കേസില്‍ ഭാര്യ സാജിദയെയും കാമുകന്‍ ബഷീറിനെയും കാമുകന്റെ സുഹൃത്തിനെയും പോലീസ് പിടികൂടിയിരുന്നു. സവാദിനെ കൊലപ്പെടു്തുവാന്‍ മംഗലാപുരത്ത് നിന്ന് തയ്യാലയിലേക്ക് വരുവാനും പോകുവാനും ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കെ.എല്‍ 60, ഡി-6415 റിട്സ് വെള്ള കാറാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഫോറന്‍സിക്ക് വിഭാഗം കാര്‍ പരിശോധിച്ചു.കാറില്‍ നിന്ന് രക്തത്തിന്റെ കറ കിട്ടിയതായി പോലീസ്പറഞ്ഞു.ഗള്‍ഫിലേക്ക് കടന്ന പ്രതി ബഷിര്‍ പിന്നീട് തിരിച്ചെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ഷാര്‍ജയില്‍ ഫയര്‍ സ്റ്റേഷനില്‍ ഷെഫിന്റെ ജോലിയാണ് ബഷീറിന്.സവാദിനെ കൊലപ്പടുത്തുവാന്‍ ഒരുവര്‍ഷം മുമ്പ്് തന്നെ പദ്ധതികള്‍ നടത്തിയിരുന്നു.അവിടെനിന്ന ബഷീര്‍ സാജിദയോട് കൊല നടത്തുവാന്‍ പ്രേരിപ്പിച്ചിരുന്നു.എന്നാല്‍ ഒറ്റക്ക് കൊലനടത്തുവാനുള്ള ധൈര്യം സാജിദക്കില്ലായിരുന്നു.ഒടുവില്‍ രണ്ടുപേരും കൊലപ്പടുത്തുവാന്‍ ഉറച്ച തീരുമാനം എടുക്കുകയായിരുന്നു.ഇതിനായി ബഷീര്‍ കമ്പനിയില്‍ നിന്ന് മൂന്ന് ദിവസത്തെ ലീവിന് വീട്ടുകാര്‍പ്പോലും അറിയാതെ നാട്ടിലെത്തി കൊല നടത്തി മുങ്ങുകയായിരുന്നു. പിന്നീട് ഗള്‍ഫില്‍ നില്‍ക്കക്കൊള്ളിയില്ലാതെയാണ് തിരിച്ചുവന്നു പോലീസില്‍ കീഴടങ്ങിയത്.

താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ(40) തലക്ക് അടിയുമേറ്റും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു.കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ ഭാര്യ സൗജത്ത് പോലീസിന് മൊഴി നല്‍കി. ഗള്‍ഫിലുള്ള കാമുകനായ ബഷീര്‍ കൊലനടത്താനായി രണ്ടുദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ വിവരം ബഷീറിന്റെ വീട്ടുകാര്‍പോലും അറിഞ്ഞിട്ടുമില്ല. സവാദിന്റെ കഴുത്ത് അറുത്തത് താന്‍തന്നെയാണെന്നും സൗദത്ത് മൊഴി നല്‍കി.

രണ്ടു ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ തെയാലയിലെ സവാദിന്റെ വീട്ടിലെത്തിച്ചതു സുഹൃത്ത് സൂഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാള്‍ കാസര്‍കോടുവച്ച് താനൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.

മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് സവാദ് കടലില്‍ പോകുന്ന സമയത്ത് ഭാര്യ സൗജത്ത് ചുറ്റിക്കറങ്ങാന്‍ പോകുന്നത് സവാദ് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12നും ഒന്നരക്കുമിടയിലാണ് സംഭവം നടന്നത്. കറന്റ് പോയതിനാല്‍ ഇളയ മകനുമൊത്ത് വരാന്തയില്‍ കിടന്നുറങ്ങുമ്പോള്‍ കാമുകന്‍ ബഷീറിന് പുറകുവശത്തെ വാതില്‍ തുറന്നു കൊടുത്ത് സൗകര്യമൊരുക്കി നല്‍കിയതും ഭാര്യ സൗജ്യത്താണ്. മരവടി കൊണ്ട് സവാദിന്റെ തലയടിച്ച് തകര്‍ത്തു. രക്തം ചീറ്റയപ്പോള്‍ കുട്ടി ഉണര്‍ന്നു. കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം സൗജത്ത് തന്നെ കത്തിയെടുത്ത് കഴുത്തറുത്ത് മരണം ഉറപ്പിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടി പോകുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴിയാണ് വഴിത്തിരിവായത്.

ബഷീറും സൗജത്തും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയത്. തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വട്ടേഴ്സ്. രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട്. രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്.

ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്. കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു. അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടല്‍ ഉണ്ട്. നെറ്റിയിലെ പരുക്കായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ സംശയം. സംഭവം അറിഞ്ഞപ്പോള്‍ ക്വട്ടേഴ്സും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു .മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. താനൂര്‍ സി.ഐ: എം.ഐ.ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Malappuram

English summary
panakkad munavvarali munavvarali thangal visits murder accused's daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X