Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയും സിപിഎമ്മും വിശ്വാസികളെ വഞ്ചിക്കുന്നു: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: സിപിഎമ്മും ബിജെപിയും വിശ്വാസത്തെ ചൂഷണം ചെയ്ത് വിശ്വാസികളെ വഞ്ചിക്കുകയാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പരസ്പര ധാരണയോടെ ഇവര്‍ നടത്തുന്ന രാഷ്ട്രീയ കൂട്ടുകച്ചവടം വലിയഭിന്നിപ്പിനിടയാക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കുക ആരോപണ വിധേയനായ മന്ത്രി കെടി ജലീല്‍ രാജിവെക്കുക പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അപകാതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് മതില്‍കെട്ടുകള്‍ തീര്‍ക്കുന്ന സി.പി.എമ്മും പിണറായി വിജയനും ആ പണം ശബരിമലയില്‍ പ്രാഥമിക കാര്യം നിര്‍വഹിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സന്നിദാനത്തെ അസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് ഭയന്നാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് പോകുന്നത്. നിരോധനാജ്ഞ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് കാരണമാണ് സന്നിധാനത്ത് തിരക്കൊഴിഞ്ഞത്. വിശ്വാസികള്‍ക്ക് ആരാധന നടത്താനുള്ള സൗകര്യമൊരുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്ന കാര്യം മറക്കരുതെന്നും തങ്ങള്‍ പറഞ്ഞു.

udfrally-

അഴിമതി വ്യക്തമായി ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുകയാണ്. പ്രളയ ദുരിതാശ്വാസം അര്‍ഹതപ്പെട്ടവരിലേക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും എത്തിയിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. യു.ഡി.എഫ് മലപ്പുറം മണ്ഡലം ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ഡി.സി.സി സെക്രട്ടറിമാരായ പി.എ മജീദ്, സക്കീര്‍ പുല്ലാര, യു.ഡി.എഫ് മണ്ഡലം ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, സി.എം.പി മണ്ഡലം പ്രസിഡന്റ് പി.അബ്ദുല്‍ ഗഫൂര്‍, ഇ.അബൂബക്കര്‍ ഹാജി, അബ്ദുറഹ്മാന്‍ പുല്‍പറ്റ, എം.കെ മുഹ്സിന്‍, സത്യന്‍ പൂക്കോട്ടൂര്‍, കെ.എം ഗിരിജ, പെരുമ്പള്ളി സൈത്, അഷ്റഫ് പാറച്ചോടന്‍, വി.എസ്.എന്‍ നമ്പൂതിരി, ഫാരിസ് പൂക്കോട്ടൂര്‍ പ്രസംഗിച്ചു.


മന്നയില്‍ അബൂബക്കര്‍, ഉപ്പൂടന്‍ ഷൗക്കത്ത്, സി.കെ മുഹമ്മദ് മോങ്ങം, അഡ്വ. കാരാട്ട് അബ്ദുറഹ്മാന്‍. പാലപ്ര മുഹമ്മദ് മാസ്റ്റര്‍, കെ.എം മുജീബ്, എം.പി മുഹമ്മദ്, കെ.പ്രഭാകരന്‍, സി.രായിന്‍കുട്ടി ഹാജി, വി.പി അബൂബക്കര്‍ മാസ്റ്റര്‍, ഹാരിസ് ആമിയന്‍, പരി ഉസ്മാന്‍, എം. ജയപ്രകാശ്, സി.എച്ച് യൂസുഫ്, പി.പി മൊയ്തീന്‍കുട്ടി, പി.കെ സക്കീര്‍ ഹുസൈന്‍, പി.കെ ബാവ, പി.കെ ഹകീം, ഫെബിന്‍ കളപ്പാടന്‍, സി.ടി നൗഷാദ് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+