Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചലോഹ വി​ഗ്രഹം കാണാനില്ല, ചുമരിൽ മിന്നൽ മുരളിയെന്നെഴുതി മോഷ്ടാവ്

മലപ്പുറം : മലപ്പുറം ജില്ലയിലെ കോണിക്കല്ലിൽ ക്ഷേത്രത്തിൽ മിന്നൽ മുരളി സ്റ്റൈലിൽ മോഷണം. ക്ഷേത്രത്തിലെ പഞ്ചലോഹ വി​ഗ്രഹമാണ് മോഷണം പോയത്. എന്നാൽ ക്ഷേത്രത്തിൽ വിദ​ഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരിൽ മിന്നൽ മുരളി എന്ന് എഴുതിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മൂടേപ്പുറം മുത്തൻ ക്ഷേത്രത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെയാണ് പഞ്ച ലോഹ വി​ഗ്രഹം മോഷണം പോയ വിവരം പുറത്തറിയുന്നത്. രാവിലെ ക്ഷേത്രം തുറക്കാനായി വരുകയാരുന്ന പരികർമി ക്ഷേത്ര വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വി​ഗ്രഹം മോഷണം പോയ വിവരം മനസിലായത്.

minnalmuralitheft

ക്ഷേത്രത്തിലെ ശ്രീകോവിലിൽ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ ചുറ്റമ്പലത്തിൽ നിന്ന് ഒന്നും മോഷണം പോയതായി കണ്ടെത്തിയിട്ടില്ല. ഇവിടെ നിന്നാണ് പൂജയ്ക്ക് ഉപയോ​ഗിക്കുന്ന നെയ്യെടുത്ത് മോഷഅടാവ് ചുമരിൽ മിന്നൽ മുരളി എന്നെഴുതിയിട്ടുള്ളത്. ഇതിനു ശേഷം കള്ളൻ സ്ഥലം വിടുകയായിരുന്നുവെന്നാണ് നി​ഗമനം.

സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദ​ഗ്ദരെത്തി പരമാവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മഞ്ചേരി ഇൻസ്പെക്ടറുടെ സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്. ചുമരിൽ എഴുതിയ മിന്നൽ മുരളി ആരാണെന്ന് അന്വേഷിച്ചു വരികയാണ് പോലീസ് ഇപ്പോൾ. മോഷണം പോയ പഞ്ച ലോഹ വി​ഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വില വരുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. അതേ സമയം ശ്രീ കോവിലിനുള്ളിൽ ഉണ്ടായിരുന്ന സ്വർണ മാല മോഷണം പോയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+