ചാലിയര്‍ പഞ്ചായത്തില്‍ പട്ടികവര്‍ഗ സ്ഥാനാര്‍ഥികള്‍ ഇല്ലാതെ കുഴങ്ങി കോണ്‍ഗ്രസ്
മലപ്പുറം;തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാലിയാര്‍ പഞ്ചായത്ത് പ്രസിന്റ് സ്ഥാനം പട്ടകവര്‍ഗ്ഗ വിഭാഗത്തിനായി സംവരണമേര്‍പ്പെടുത്തിയതോടെ കുരുക്കിലായി കോണ്‍ഗ്രസ്. പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പട്ടികജാതി വിഭാഗം സ്ഥാനാര്‍ത്ഥികള്‍ ഇല്ല എന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്.
Recommended Video

ചാലിയാറിലെ വാളയത്തോട്, പെരിമ്പല്ലൂര്‍ എന്നീ സ്‌ത്രീ സംവരണ വാര്‍ഡുകളില്‍ പട്ടിക വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കാവുമ്പാടം, മുട്ടിയില്‍ എന്നീ ജനറല്‍ വാഡുകളും കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഉണ്ട്. ഇതില്‍ വാളയന്തോട് വാര്‍ഡാണ് കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയിലുള്ളത്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡെന്ന നിലയില്‍ കൂടുതല്‍ വികസന പവര്‍ത്തനങ്ങള്‍ ഈ വാര്‍ഡില്‍ കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ചാലിയാര്‍ പഞ്ചായത്ത് രൂപികരിച്ചതു മുതല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ എന്ന നിലയിലും കോണ്‍ഗ്രസിന് താല്‍പര്യം വാളയന്തോട് വാര്‍ഡ് തന്നെയാണ്. ചാലിയാര്‍ സിഡിഎസിന്റെ പ്രസിഡന്റായിരുന്ന രേണുകയെ വാളയന്തോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമം നടത്തുന്നുണ്ട്.

വാര്‍ഡ് കൂടിയാണ് പെരുമ്പത്തൂര്‍.മുട്ടിയില്‍ വാര്‍ഡില്‍ നിന്നും നിലവില്‍ വിജയ സാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ വാര്‍ഡില്‍ വിജയ സാധ്യത കുറയുമെന്ന് അണികള്‍ ആശങ്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന് അടിത്തറയുള്ള പെരുവമ്പാടം വാര്‍ഡില്‍ ഇരുന്നൂറിലേറെ ആദിവാസി വോട്ടര്‍മാരുണ്ട്. ആദിവാസി കോളനിയില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തി വാര്‍ഡില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്,തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചാലിയാര്‍ പഞ്ചായത്തില്‍ ഇരു മുന്നണികളും പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് കാലത്തും പോസ്‌റ്ററുകള്‍ ഒട്ടിച്ചും, തോരണങ്ങള്‍ നിരത്തിയും പ്രചരണം ആഘോഷമാക്കുകയാണ് ഇരുവിഭാഗം പ്രവര്‍ത്തകരും


Click it and Unblock the Notifications