'ഹസീനമാര്‍' മാത്രം മത്സരിക്കുന്ന വാര്‍ഡ്; കൗതുകമായി സ്ഥാനാര്‍ഥികളുടെ പേര്
മലപ്പുറം: മല്ലപ്പുറം ജില്ലയില്‍ ഒരേ വാര്‍ഡില്‍ ഒരേ പേരില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍. ഇതില്‍ രണ്ടു പേരുടെ വീട്ടു പേരും ഒരു പോലെ തന്നെ.മല്ലപ്പുറം ഉദുക്കുങ്ങല്‍ പഞ്ചായത്തിലെ തെക്കു മുറി വാര്‍ഡിലാണ് ഈ അപൂര്‍വ്വ കൗതുകം.
കുരുണിയന്‍ ഹസീനമാരാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് ,സിപിഎം സ്ഥാനാര്‍ഥികളാണ് ഇരുവരും.എസിഡിപിഐക്കു വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ഥിയും ഹസീനയാണ്. കൈതക്കല്‍ ഹസീനയാണ് എസ്‌ഡിപിഐ സ്ഥാനാര്‍ഥി.
വരഷങ്ങള്‍ക്കു മുന്‍പും കുരുണിയില്‍ കുടുംബത്തിലെ രണ്ടു പേര്‍ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നു. ഹമീദും മായീനും. മൂന്നാം വാര്‍ഡിലെ ജനപ്രതിനിധി നിലവില്‍ എല്‍ഡിഎഫിലെ മായീനാണ്. വിനിത സംവരണമായതോടെ ഹസീനയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. കഴിഞ്ഞ തവണ രണ്ടാം വാര്‍ഡില്‍ മത്സരിച്ച ഹസീന ഇത്തവണ സ്വന്തം വാര്‍ഡില്‍ മത്സരിക്കാനിറങ്ങുകയായിരുന്നു.

പൊതുപ്രവര്‍ത്തകനായ കുരുണിയില്‍ ഹക്കീമാണ് ഹസീനയുടെ ഭര്‍ത്താവ്.ചിന്നം നോക്കി വോട്ട് ചെയ്യുന്നതിനാല്‍ വിജയപ്രതീക്ഷയിലാണ് ഹസീനമാര്‍. മൂന്നാം തവണയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഹസീന മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്നത്. ആദ്യ തവണ മത്സരിച്ചു ജയിച്ച ഹസീന പഞ്ചായത്ത് ഉപാദ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. ഒരേ തറവാട് പേരാണെങ്കിലും ഇരു സ്ഥാനാര്‍ഥികളും ബന്ധുക്കളല്ല. എസ്‌ഡിപിഐ സ്ഥാനാര്‍ഥിയായ ഹസീന ഇത് രണ്ടാം തവണയാണ് ജനവിഥി തേടുന്നത്. ഇത്തവണ സ്വന്തം വാര്‍ഡില്‍ മത്സരിക്കുന്നതിനാല്‍ വിജയ പ്രതീക്ഷയിലാണ് ഹസീന.












Click it and Unblock the Notifications