മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; മുന്നണി ബന്ധം ശക്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ യുഡിഎഫ്‌

Google Oneindia Malayalam News

മലപ്പുറം:മലപ്പുറം ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പിന്റെ വാശിയും വീറും ഇരട്ടിയായി. പരസ്യ പ്രചരണം ശക്തമാക്കാനാണ്‌ മുന്നണികളുടേയും സ്ഥാനാര്‍ഥികളുടേയും തീരുമാനം. മുന്നണി സംവിധാനം കൂടുതല്‍ ശക്തമായതിന്റെ ആത്മവിശ്വാസത്തിവും പ്രതീക്ഷയിലുമാണ്‌ യുഡിഎഫ്‌.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ഇനി പൊടിപാറും പോര്; മലപ്പുറത്ത് മുന്നണി സംവിധാനം കൂടുതൽ ശക്തം; ആത്മവിശ്വാസത്തിൽ യുഡിഎഫ്

കോണ്‍ഗ്രസ്‌ ലീഗ്‌ പോരില്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 24 തദ്ദേശ സ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെടാന്‍ കാരണമായെന്നാണ്‌ നേതൃത്വത്തിന്റെ കണക്ക്‌.
രണ്ടിടങ്ങളിലൊഴികേ മറ്റെല്ലാ ഭരണങ്ങളും അധികം നീണ്ടു നിന്നിള്ളെങ്കിലും മുന്നണി ഭരണത്തില്‍ ഇത്‌ വലിയ കല്ലുകടിയായി.

udf

കരുവാക്കുണ്ട്‌, പൊന്‍മുണ്ടം എന്നീ പഞ്ചായത്തുകള്‍ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും യുഡിഎഫ്‌ ആയാണ്‌ മത്സരിക്കുന്നത്‌. പല പഞ്ചായത്തുകളിലും മുന്നണി നേതൃത്വം ഇടപെട്ടാണ്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്‌. താഴേ തട്ടിലെ അണികളുടെ വികാരം ഉള്‍ക്കൊള്ളാതെയാണ്‌ പലയിടത്തും മുന്നണി നീക്കമെന്ന്‌ പരക്കെ ആക്ഷേപം ഉണ്ട്‌. വോട്ട്‌ ചോര്‍ച്ച പേടി ഇരു പാര്‍ട്ടികള്‍ക്കുമുണ്ട്‌. ജില്ലാ പഞ്ചായത്തിലേക്കടക്കം വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്‌. ലീഗ്‌ കോണ്‍ഗ്രസ്‌ ഐക്യത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചവരുടെ നേതൃത്വത്തില്‍ വോട്ട്‌ മറിക്കല്‍ നടക്കുമെയെന്നും യുഡിഎഎഫ്‌ ആശങ്കപ്പെടുന്നുണ്ട്‌.സാഹചര്യങ്ങള്‍ കഴിഞ്ഞ തവണത്തേതിന്‌ സമാനമായ രീതിയില്‍ അനുകൂലമല്ലെന്നാണ്‌ എല്‍ഡിഎഫ്‌ വിലയിരുത്തുന്നത്‌.

Malappuram
English summary
panchayat election; UDF have more confidence in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X