Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചോദിച്ചത് മിനുട്സ്, കിട്ടിയത് അടി': മലപ്പുറത്ത് എഎപി പ്രവർത്തകനെ മർദ്ദിച്ച് പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: ആം അദ്മി പ്രവർത്തകനെ മർദ്ദിച്ച് സി പി എം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം. സി പി എം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് മുന്‍ സി പി എം ലോക്കല്‍ സെക്രട്ടറി കൂടിയായ ഇപ്പോഴത്തെ ആം ആദ്മി നേതാവ് സവാദ് അലിയെ മര്‍ദിച്ചത്. ഗ്രാമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കിയതിനും മിനുട്സ് ആവശ്യപ്പെട്ടതിനുമാണ് മർദ്ദനമെന്നാണ് ആരോപണം. മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അക്രമം. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ആം ആദ്മി പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു.

സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡനറ് ശ്രീനിവാസനെതിരെ പൊലീസ് കേസെടുത്തു. സവാദിനെതിരേയും കേസുണ്ട്. ജാതിവിളിച്ചു അധിക്ഷേപിച്ചു , കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എസ്എസ് എസ്ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. അതേസമയം സവാദിനെതിരെ എടുത്തിരിക്കുന്നത് കള്ളപരാതിയാണെന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

അധികാരവും, ആഭ്യന്തര വകുപ്പും കയ്യിലുണ്ടെങ്കിൽ എന്ത്

അധികാരവും, ആഭ്യന്തര വകുപ്പും കയ്യിലുണ്ടെങ്കിൽ എന്ത് ഗുണ്ടായിസവും, അക്രമണവും, തെമ്മാടിത്തരവും, നടത്താമെന്നതിൻ്റെ തെളിവാണ് മലപ്പുറം ജില്ലയിലെ സി പി എം ഗുണ്ടകൾ ഭരണം നടത്തുന്ന മമ്പാട് പഞ്ചായത്തിൽ നടക്കുന്ന അഴിമതിയെന്ന് ആം ആദ്മി പാർട്ടി കേരള നേതൃത്വം പ്രതികരിച്ചു. സി പി എം ഭരണത്തിലുള്ള ഈ പഞ്ചാത്തിൽ നടക്കുന്ന അഴിമതിയെ തുറന്നു കാട്ടാനായി വിവരാവകാശ രേഖ സമർപ്പിച്ച ആം ആദ്മി പാർട്ടി പ്രവർത്തകരെ മർദ്ദിക്കുന്ന രംഗമാണ് പുറത്ത് വന്നത്.

ആം ആദ്മി പാർട്ടി വണ്ടൂർ നിയോജക മണ്ഡലം കൺവീനർ

ആം ആദ്മി പാർട്ടി വണ്ടൂർ നിയോജക മണ്ഡലം കൺവീനർ സവാദ് അല്ലിപ്രയെയാണ് സിപിഎം ഗുണ്ടകൾ മർദ്ദിച്ചത്. ഈ ആക്രമണ വീഡിയോ, സോഷ്യൽ മീഡിയയിൽ ഇപ്പൊൾ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ആക്രമണ രാഷ്ട്രീയത്തിൻെറ മറവിൽ, ഭീകരത സൃഷ്ടിച്ചുകൊണ്ട്, എൽ ഡി എഫ് കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. ക്രമസമാധാനപാലനം സ്വതന്ത്രമായി നടത്താൻ പോലീസ് സേനക്ക് കഴിയുന്നില്ല.

കുട്ടി സഖാക്കൾ, പ്രാദേശിക ഭീകര ഭരണക്കാരായിരിക്കുന്നത്

കുട്ടി സഖാക്കൾ, പ്രാദേശിക ഭീകര ഭരണക്കാരായിരിക്കുന്നത് കൊണ്ട്, സത്യസന്ധരായ പോലീസ് അധികാരികൾക്ക് അക്രമണ രാഷ്ട്രീയം പയറ്റുന്ന സിപിഎം ഗുണ്ടകളുടെ മേൽ നടപടി എടുക്കാൻ കഴിയുന്നില്ല. അക്രമ രാഷ്ട്രീയം പയറ്റി അധികാരം നിലനിർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണടച്ചുള്ള അനുഗ്രഹവും, പിന്തുണയും സി പി എം ഗുണ്ടകൾക്ക് ഉള്ളതുകൊണ്ട് എൽഡിഎഫ് ഗുണ്ടകൾ കേരളമാകെ അഴിഞ്ഞാടുന്നു. പക്ഷെ, സമനില തെറ്റിയ സി പി എം പഞ്ചായത്ത് പ്രസിഡണ്ടടക്കം, ഭാരവാഹികൾ ഇറങ്ങി വന്ന് പരസ്യ ആക്രമണം അഴിച്ചുവിട്ടത് തെളിയിക്കുന്നത്, സി പി എം, ആം ആദ്മി പാർട്ടിയെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണ്. അത് കേരളത്തിന് നല്ല വാർത്തയാണ്...

ആം ആദ്മി പാർട്ടി കേരളത്തിൽ വളർന്നിരിക്കുന്നു,

ആം ആദ്മി പാർട്ടി കേരളത്തിൽ വളർന്നിരിക്കുന്നു, കേരളത്തിൻ്റെ ശാപമായ, സമൂലം നശിപ്പിക്കപ്പെടേണ്ട ഭീകര, ജനാധിപത്യവിരുദ്ധ ശക്തിയായ സി പി എമ്മിന് ഭയം തോന്നാൻ മാത്രം എ എ പി വളർന്നിരിക്കുന്നു എന്ന നല്ല വാർത്തയാണ്. താമസംവിനാ, സി പി എമ്മിന്റെ അന്ത്യം, കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ, എ എ പിയുടെ കൈകൾ കൊണ്ടായിരിക്കും എന്ന് അവർ തന്നെ സൂചന തരുന്നു. അക്രമണ രാഷ്ട്രീയത്തെ എതിർക്കുന്ന, അഴിമതിയെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്ന, എല്ലാവരും, ആം ആദ്മി പാർട്ടിയിൽ ചേരുക.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

Recommended Video

cmsvideo
    എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+