മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരുഭാഗത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍; മുസ്ലിം ലീഗിന്‍റേത് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് സിപിഎം

Google Oneindia Malayalam News

മലപ്പറും: പാണ്ടിക്കാട് ഒറവുംപുറത്ത് ആര്യാടന്‍ സമീര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം സിപിഎമ്മിന്‍റെ തലയില്‍ കെട്ടിവെക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് സിപിഎം മലപ്പറും ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. സമീർ എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ടത് ആര്യാടൻ കുടുംബവും, കിഴക്കും പറമ്പൻ കുടുംബവും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്നാണ്. ഇതിനെ സിപിഐ എം നടത്തിയ കൊലപാതകമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സിപിഐ എമ്മിന് ഈ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്നും മോഹന്‍ദാസ് പ്രസ്താവനയിലൂടെ അറിയിക്കുന്നു.

എന്‍ മോഹന്‍ദാസിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കുടുംബ വഴക്കിനെ തുടർന്ന് നടന്ന കൊലപാതകം സിപിഐ എം ൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്ക്.

പാണ്ടിക്കാടിനടുത്തുള്ള ഒറവുംപുറത്ത് ഇന്നലെ രാത്രി ആര്യാടൻ സമീർ എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ടത് ആര്യാടൻ കുടുംബവും, കിഴക്കും പറമ്പൻ കുടുംബവും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്നാണ്. ഇതിനെ സിപിഐ എം നടത്തിയ കൊലപാതകമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സിപിഐ എമ്മിന് ഈ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ല. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ മുസ്ലിം ലീഗ് പ്രവർത്തകനായ കിഴക്കുംപറമ്പൻ മജീദാണ്.

cpma

Recommended Video

cmsvideo
മലപ്പുറം; ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; സിപിഎം–ലീഗ് സംഘര്‍ഷം കുടുംബത്തര്‍ക്കമായതാണെന്ന് എസ് പി

ജനുവരി 4-ന് മുസ്ലിം ലീഗ് പ്രവർത്തകനായ കിഴക്കും പറമ്പൻ ആൻസിഫിനെ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് ആര്യാടൻ എൻജിനീയർ ബാവുട്ടി മർദ്ദിച്ച സംഭവമാണ് ഇപ്പോഴുണ്ടായ സംഘർഷത്തിന് തുടക്കമായത്. ഈ സംഘർഷത്തിൽ ഇരുഭാഗത്തും പ്രധാനമായും മുസ്ലിംലീഗ് പ്രവർത്തകരാണ് എന്നിരിക്കെ ഈ കൊലപാതകം സിപിഐ എം ന്റെ തലയിൽ കെട്ടിവെക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണ്.

സ. ഇ എൻ മോഹൻദാസ്
സെക്രട്ടറി, സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി.

Malappuram
English summary
Pandikkad murder: CPM denies allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X