മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലകയറിയ കനകദുര്‍ഗയെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍, താന്‍ സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന ഫേസ്ബുക്ക് ലൈവില്‍ കനകദുര്‍ഗ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമലകയറി ശേഷം കാണാതായ അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ താന്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നും സുരക്ഷാ ഭീഷണിയുള്ളതിനാലാണ് തത്കാലം അവിടെ തങ്ങുന്നതെന്നും കാണിച്ച് കനകദുര്‍ഗ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി.

കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് ബന്ധുക്കള്‍ ശനിയാഴ്ച്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയത്. കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് ഒപ്പം മലചവിട്ടാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കനകദുര്‍ഗ ലൈവിലെത്തിയത്.

kanakadurga-

24ന് രാവിലെയാണ് കനകദുര്‍ഗയും ബിന്ദുവും മലകയറാന്‍ ശ്രമിച്ചത്. 21ന് വൈകിട്ട് സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ണ്മ തിരുവനന്തപുരത്ത് മീറ്റിംഗുണ്ടെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി. മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ണ്മയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോവാന്‍ അനുമതി നല്‍കിയില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. സഹോദരിയെ പോലീസ് കാവലില്‍ അരീക്കോട്ടെ വീട്ടിലെത്തിക്കാമെന്നും ഉറപ്പുനല്‍കി.

ആശുപത്രിയില്‍ നിന്നു വിട്ടയച്ച കനകദുര്‍ണ്മയെക്കുറിച്ച് വിവരം ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച എസ്.പിയെ ഫോണില്‍ വിളിച്ചപ്പോള്‍ കണ്ണൂരിലോ മറ്റോയുണ്ടെന്നും കണ്ണൂര്‍ എസ്.പിയെ ബന്ധപ്പെടണമെന്നുമായിരുന്നു മറുപടിയെന്ന് സഹോദരി രാജലക്ഷ്മി പറഞ്ഞു. എന്നാല്‍ ഇതുവരെ സഹോദരിയെ സംബന്ധിച്ച വിവരമൊന്നും ലഭിച്ചില്ലെന്നും കോട്ടയം എസ്.പി. ഫോണ്‍ എടുക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Malappuram
English summary
parents about kanakadurga missing, facebook live says she is safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X