രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല, മലപ്പുറത്ത് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു
മലപ്പുറം: മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഞായറാഴ്ച പത്ത് മണിയോടെയായിരുന്നു സംഭവം. ആതവനാട് കരിപ്പോള്‍ തറമ്മല്‍ പുത്തന്‍ പീടിയേക്കല്‍ സുബൈറിറെ മകള്‍ ആയിഷ തസ്‌നി (14) ആണ് മരിച്ചത്.

കരിപ്പോള്‍ ഗവ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കിടപ്പുമുറിയില്‍ വാതില്‍ അടച്ച ആയിഷ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമാനമായ സംഭവം ഇടുക്കിയിലും റിപ്പോര്‍ട്ട് ചെയ്തു. ടിവി കാണുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറാം ക്ലാസുകാരി തൂങ്ങിമരിക്കുകയായിരുന്നു തൊടുപുഴ മണക്കാടാണ് സംഭവനം. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. വീട്ടിലെ കുളിമുറിയിലെ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications