മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിഡിപിയുടെ പ്രസക്തി നഷ്ടപ്പെട്ടു; സംസ്ഥാന നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു

Google Oneindia Malayalam News

മലപ്പുറം: അബ്ദുന്നാസര്‍ മദനി നേതൃത്വം നല്‍കുന്ന പിഡിപിയുടെ സംസ്ഥാന നേതാവ് രാജിവച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നു. പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉസ്മാന്‍ കാച്ചടിയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പിഡിപിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ഉസ്മാന്‍ കാച്ചടി പറയുന്നു.

p

യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്ക് ബദലായി ദളിത്-പിന്നാക്ക ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയ പിഡിപി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇരു മുന്നണികളോടും അവസരത്തിനൊത്ത് രാജിയാകുന്ന കാഴ്ചയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നണികളോട് സാമ്പത്തികമായി വിലപേശുന്ന സംഘമായി പിഡിപി അധഃപതിച്ചുവെന്നും ഉസ്മാന്‍ കാച്ചടി പറയുന്നു.

യുഡിഎഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബിജെഎസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?യുഡിഎഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബിജെഎസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?

മദനിയുടെ വിഷയത്തില്‍ കാര്യമായ നിയമ-സമര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. പ്രാദേശിക വിഷയങ്ങളില്‍ പിഡിപിക്ക് കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുന്നില്ലെന്നും ഉസ്മാന്‍ കാച്ചടി പറഞ്ഞു. അതേസമയം, സംഘടനാ വിരുദ്ധ നീക്കം നടത്തിയ ഉസ്മാന്‍ കാച്ചടിയെ പുറത്താക്കിയെന്ന് പിഡിപി ചെയര്‍മാന്‍ മദനി അറിയിച്ചു.

മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്

അടുത്തിടെ പിഡിപിയുടെ മുതിര്‍ന്ന നേതാവ് പൂന്തുറ സിറാജ് രാജിവച്ച് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാജി. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മല്‍സരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് പക്ഷേ, സിപിഎം തടയിട്ടു. തിരഞ്ഞെടുപ്പിന് ശേഷം പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

Malappuram
English summary
PDP State Council Member Usman Kachadi quit and Joins Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X