മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിഡിപിയും, അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മഅ്ദനി പ്രഖ്യാപിച്ചു, തൂക്കുമരമായാലും ഫാസിസത്തോട് സന്ധിയാകില്ലെന്ന് മഅ്ദനി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഏതെല്ലാം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും, എത്ര കള്ളക്കേസുകള്‍ എടുത്താലും അനീതിയുടെ വിധി സമ്മാനിക്കുന്നത് തൂക്കുമരമായാലും ഫാസിസത്തോട് തരിമ്പ് പോലും സന്ധിയാകില്ലയെന്ന് പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പി ഡി പി സംസ്ഥാന ഇലക്ഷന്‍ കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്; തിരഞ്ഞെടുപ്പ് തീയ്യതികളിൽ വി​​ന്യ​​സി​​ക്കേ​​ണ്ട പൊ​​ലീ​​സു​​കാ​​രു​​ടെ എ​​ണ്ണം തി​​ട്ട​​പ്പെ​​ടു​​ത്താ​​ൻ ന​​ട​​പ​​ടി തു​​ട​​ങ്ങി!

ഫാസിസത്തിനെതിരെ ബദല്‍ എന്ന് അവകാശപ്പെട്ടവര്‍ ഒരു ഭാഗത്ത് ഗ്രൂപ്പുകളുടെയും ഉപഗ്രൂപ്പുകളുടെയും തടവറയില്‍ കുടുങ്ങികിടക്കുകയും മറുഭാഗത്ത് വ്യക്തിവിശുദ്ധിയല്ലാത്തവരും സാമ്പത്തീകക്രമക്കേടുകളിലും ഭൂമിതട്ടിപ്പുകളിലുള്‍പ്പെട്ടവരെയും സ്ഥാനര്‍ത്ഥികളാക്കുക വഴി ആദര്‍ശരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാരെന്ന് അവകാശപ്പെടുന്നവര്‍ ആദര്‍ശവിശുദ്ധിയോ ഫാസിസ്റ്റ് വിരുദ്ധതയോ അല്ല തങ്ങളുടെ അജണ്ടയെന്ന് തെളിയിച്ചിരികക്കുകയാണെന്നും മഅ്ദനി പറഞ്ഞു.

PDP

ഫാസിസത്തെനെതിരെ കൊടുങ്കാറ്റാകാന്‍ ഇറങ്ങി തിരിച്ചവരെ ഫാസിസം പിടിച്ചു കെട്ടിയ കാഴ്ചയാണ് നാം കാണുന്നത്. ഫാസിസത്തിനെതിരെ കൊടുങ്കാറ്റകേണ്ടവര്‍ ഇളംതെന്നല്‍ പോലുമാകാതെ നിസംഗരായി നില്‍ക്കുകയാണ്. അധികാരസ്ഥാനങ്ങളിലെത്തിയില്ലെങ്കിലും ഫാസിസത്തിനെതിരെ തരിമ്പ് പോലും സന്ധിയാകാത്ത രാഷ്ട്രീയപ്രസ്ഥാനമാണ് പി ഡി പി. ദളിത് പിന്നോക്ക മതന്യൂനപക്ഷങ്ങളുടെ ഐക്യത്തിലധിഷ്ഠിതമായ മര്‍ദ്ധിത പക്ഷ രാഷ്ട്രീയം മുന്നോട്ട് വെച്ചതാണ് തന്നോടും പി ഡി പി യോടുമുള്ള ശത്രുതക്ക് കാരണം.

യു എ പി എ മഅ്ദനിക്കെതിരെ ആകുമ്പോള്‍ വര്‍ഗ്ഗീയതയും മറ്റുള്ളവര്‍ക്കെതിരെ ആകുമ്പോള്‍ മതേതരത്വവും ആകുന്നതിലെ വൈരുദ്ധ്യം നാം തിരിച്ചറിയണം.രാജ്യസ്‌നേഹത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ക്കെതിരെ ദിനവും നാലും അഞ്ചും രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ചെയ്യുകയാണ്. കേരളീയ സമൂഹം അവരുടെ വിഷം വമിപ്പിക്കുന്ന വര്‍ഗ്ഗീയപ്രസംഗങ്ങളുടെ ഇരകളാകുകയും ചെയ്യുന്നതാണ് സമീപകാലത്ത് നാം കണ്ടത്.

മുന്‍പ് രാഷ്ട്രീയ ശത്രുതയുടെ പേരില്‍ തനിക്കെതിരെ പ്രസംഗത്തിന്റെ പേരില്‍ 153-എ പ്രകാരം കേരളത്തിലെടുത്ത 30 ഓളം കള്ളക്കേസുകള്‍ കോടതി വെറുതെ വിട്ട കാര്യം മഅ്ദനി ഒര്‍മിപ്പിച്ചു. ആക്ഷേപങ്ങളും ശത്രുതയും ഏറ്റുവാങ്ങുമ്പോഴും വ്യക്തിത്വം നിലര്‍ത്തി മുന്നോട്ട് പോകുകയാണ് പി ഡി പി. അവഗണനയുടെ പേരില്‍ ആദര്‍ശത്തില്‍ നിന്ന് അല്പം പോലും പിറകോട്ട് പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എതെങ്കിലും മുന്നണികള്‍ക്ക് പിന്തുണ പതിച്ച് നല്‍കി അടിമകളാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും സംസ്ഥാനത്ത് അഞ്ച് ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി.ഡി.പി സ്ഥാനാര്‍ഥികള്‍ ഇവര്‍ മണ്ഡലം, പേര് ക്രമത്തില്‍

പൊന്നാനി-പൂന്തുറ സിറാജ്, ആലപ്പുഴ- വര്‍ക്കല രാജ്, മലപ്പുറം-നിസാര്‍ മേത്തര്‍,ചാലക്കുടി-റ്റി എ മുജീബുറഹ്മാന്‍,ആറ്റിങ്ങല്‍- മാഹീന്‍ തേവരുപാറ എന്നീസ്ഥാനര്‍ത്ഥികള്‍ ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളിത്തില്‍ നിന്ന് മത്സരിക്കുമെന്നും മഅ്ദനി അറിയിച്ചു.

Malappuram
English summary
PDP will participate Lok sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X