മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജിന്ന് ചികിത്സക്കിടെ കരുളായിയില്‍ യുവാവ് മരണപ്പെട്ടു, ജിന്ന് ചികിത്സയുടെ പേരില്‍ വ്യാജ ചികിത്സ!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജിന്ന് ചികിത്സയെന്ന പേരില്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു, ജിന്നു ചികിത്സക്കിടെ മരണപ്പെട്ട നിലമ്പൂര്‍ കരുളായി പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി(38)യുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുജാഹിദ് മര്‍ക്കസുദ്ദഅവ നേതാക്കള്‍ ആവശ്യപ്പെട്ടു. മഞ്ചേരി ചെരണി റഹ്മത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് ജിന്ന് ചികിത്സ നടന്നത്. ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് പുറമെ സാമ്പത്തിക തട്ടിപ്പും ഈ വീട് കേന്ദ്രീകരിച്ച് നടക്കുന്നതായി ഇവര്‍ ആരോപിക്കുന്നു.

<strong>'കശ്മീരിന് ഉടൻ സ്വാതന്ത്ര്യം, ഒപ്പം ഇന്ത്യയിലെ മുസ്ലീംകൾക്കും'! ഇന്ത്യ പാകിസ്താന് കൈമാറിയ തെളിവ് ഇത്</strong>'കശ്മീരിന് ഉടൻ സ്വാതന്ത്ര്യം, ഒപ്പം ഇന്ത്യയിലെ മുസ്ലീംകൾക്കും'! ഇന്ത്യ പാകിസ്താന് കൈമാറിയ തെളിവ് ഇത്

മഞ്ചേരി പട്ടര്‍കുളം ചക്കിണി സ്വദേശി ഫാറൂഖിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ജിന്ന് ചികിത്സയെന്ന പേരില്‍ വ്യാജ ചികിത്സാ കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ശാഖകളുമുണ്ട്. ജിന്നുകളുമായി നേരിട്ട് സംവദിക്കുന്ന ചികിത്സകന്‍ ഇതുവഴി രോഗങ്ങള്‍ ഭേദമാക്കുന്നുവെന്നാണ് പ്രചരണം. മന്ത്രങ്ങള്‍ ഉരുവിട്ടും ശാരീരിക പീഡനങ്ങളിലൂടെയും രോഗകാരിയായ ജിന്നിനെ ഇറക്കിവിട്ട് രോഗിയെ സുഖപ്പെടുത്തുമെന്നും റുഖിയ്യ ശറഇയ്യ എന്നാണ് ചികിത്സയുടെ പേരെന്നും ഇവര്‍ അവകാശപ്പെടുന്നു. രോഗികള്‍ക്ക് ശരിയായ ചികിത്സ നിഷേധിച്ച് ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയരാക്കി ജീവന് ഭീഷണിയുണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ ആവശ്യം.

18-1513592434-14-1

യുവാവിന്റെ മരണത്തോടെ മാനസികമായി തകര്‍ന്ന കുടുംബത്തിന് കൗണ്‍സിലിംഗ് നല്‍കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണം. കേസന്വേഷണം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്നും പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനകീയ കൂട്ടായ്മകള്‍ രംഗത്ത് വരേണ്ടതുണ്ടെന്നും ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് കെ അലി പത്തനാപുരം, സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, എ നൂറുദ്ദീന്‍ എടവണ്ണ, ജൗഹര്‍ അയനിക്കോട്, ടി റിയാസ് മോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Malappuram
English summary
people seeks investigation of fake treatment centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X