മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലം നിര്‍മ്മാണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാരകരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: അരീക്കോട് എടവണ്ണപ്പാറ റോഡിനെയും കുറ്റൂളി എടശ്ശേരിക്കടവ് റോഡിനെയും ബന്ധിപ്പിക്കുന്ന പെരുങ്കടവ് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാരകരന്‍ നാടിന് സമര്‍പ്പിച്ചു. ഇരുകരകളെയും ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയില്‍ പാലങ്ങളുടെ നിര്‍മ്മാണത്തില്‍ ജനമനസുകളില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് മന്ത്രി പാലം നാടിന് സമര്‍പ്പിച്ചു കൊണ്ടു സംസാരിച്ചു.

<strong>രാഖിയുടെ കൊലപാതകം; കാണാതായവരുടെ കൂട്ടത്തിൽ എഴുതി തള്ളേണ്ടിയിരുന്നത്, ചുരുളഴിച്ചത് ഈ സംഭവം...</strong>രാഖിയുടെ കൊലപാതകം; കാണാതായവരുടെ കൂട്ടത്തിൽ എഴുതി തള്ളേണ്ടിയിരുന്നത്, ചുരുളഴിച്ചത് ഈ സംഭവം...

പാലം നിര്‍മ്മാണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ഒരു ടെണ്ടര്‍ വിളിക്കുന്നതിന് മുമ്പ് തന്നെ നിര്‍മാണത്തിന് ഉതകും വിധം എല്ലാ തടസങ്ങളും നീക്കുന്ന രീതിയിലേക്കാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. ഇതോടെ നിര്‍മ്മാണം ഏറ്റെടുക്കുന്ന കരാറുകാരന് അധികതുക ആവശ്യപ്പടുന്ന രീതിക്ക് അവസാനമാകുമെന്നും മന്ത്രി പറഞ്ഞു.

G Sudhakaran

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21 കോടി രൂപയാണ് പെരുങ്കടവ് പാലം നിര്‍മാണത്തിനായി അനുവദിച്ചത്. ഏഴര മീറ്റര്‍ വീതിയില്‍ രണ്ട് വരി പാതയോടൊപ്പം ഒന്നര മീറ്റര്‍ വീതില്‍ ഇരു ഭാഗത്തും നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ആലുക്കല്‍ ഭാഗത്തേക്ക് 245 മീറ്ററും കുനിയില്‍ ഭാഗത്തേക്ക് 210 മീറ്ററിലും അപ്രോച്ച് റോഡും പദ്ധതി തുകയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മയില്‍ മൂത്തേടം, അഡ്വ. പി.വി മനാഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി റൈഹാന ബേബി, എം.പി രമ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മര്‍ വെള്ളേരി, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ്കുട്ടി ഹാജി, വൈസ് പ്രസിഡന്റ് എം.പി ഹാജറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥ്ിരമിതി അധ്യക്ഷ കെ. ശ്രീപ്രിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ടി അയ്യപ്പന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ.ടി ആയിഷ, പി.പി സനാഹുള്ള, സംഘാടക സമിതി ചെയര്‍മാന്‍ പി.പി അബ്ദുറഹ്മാന്‍കുട്ടി ഹാജി, പൊതുമരാമത്ത് പാലങ്ങളുടെ വിഭാഗത്തിലെ സൂപ്രണ്ടിങ്് എഞ്ചിനീയര്‍ പി.കെ മിനി,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ഹാഷിം, വിവിധ രാഷ്ര്ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Malappuram
English summary
Perunkadavu brifge inagurated by G Sudhakaran in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X