മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയിൽ ചേരാൻ പോകുന്നവരെ ഓഫർ നൽകി കോൺഗ്രസ് പിടിച്ചു നിർത്തുന്നു, വിമർശനവുമായി പിണറായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാജ്യത്തിനു ഗുണകരമാകുന്ന ബദല്‍നയം കൊണ്ടു വരുന്ന സർക്കാർ ആണ് അധികാരത്തില്‍ വരേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനദ്രോഹ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ബിജെപി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യത്തിനു വലിയ നാശം ഉണ്ടാകുമെന്നും ബിജെപിയില്‍ ചേരാന്‍ പോകുന്ന നേതാക്കളെ ഓഫര്‍ നല്‍കി കോണ്‍ഗ്രസ് പിടിച്ചു നിര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃത്താലയില്‍നടന്ന പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആപത്തില്‍പ്പെടുന്ന കോണ്‍ഗ്രസിന് എല്ലാകാലത്തും ബിജെപി വോട്ട് മറിച്ചു കൊടുത്തിട്ടുണ്ട്. കേരളത്തില്‍ മല്‍സരിക്കുന്ന ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ പോവില്ല എന്ന പരസ്യം ചെയ്തിരിക്കയാണ്.

തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണംതമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണം

cm

കോണ്‍ഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയും. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് 2004ല്‍ കേരളം കാണിച്ചു തന്നു. ഇടത്പക്ഷത്തിന് 20ല്‍ 18 സീറ്റ് നല്‍കി. ഇത്തവണ അതിലും കുടുതല്‍ സീറ്റ് ലഭിക്കും. ബിജെപിക്ക് പകരം അതേ നയങ്ങള്‍ തുടരുന്ന കോണ്‍ഗ്രസ് വന്നിട്ട് കാര്യമില്ല. മന്‍മോഹന്‍സിംഗ് മാറി നരേന്ദ്രമോഡി വന്നപ്പോള്‍ ഒരു മാറ്റവും ഉണ്ടായില്ല. ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായില്ല. ഇരുകൂട്ടരും നവഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയാണ് നടപ്പിലാക്കിയത്. ഇതില്‍ മാറ്റം വരണമെങ്കില്‍ ബദല്‍ നയങ്ങളുടെ സര്‍ക്കാര്‍ വരണമെന്നും പിണറായി പറഞ്ഞു.

പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചാരണം പുരോഗമിക്കുകയാണ്. തൃത്താല അസംബ്ലി മണ്ഡലത്തിലെ റോഡ്‌ഷോ കര്‍ഷകമണ്ണിനെ ആവേശത്തിലാക്കി. മണ്ഡലത്തിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ റോഡ്‌ഷോ കടന്നു പോയി.

റോഡ്‌ഷോയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രന്‍ അനുഗമിച്ചു. പൈലറ്റ് വാഹനത്തിന്റെയും ബൈക്കുറാലിയുടെ അകമ്പടിയോടെയാണ് ജാഥ കടന്നുപോയത്.പൈലറ്റ് വാഹനത്തില്‍ പി വി അന്‍വര്‍ പുത്തന്‍വീട്ടില്‍ ഇതാ കടന്നുവരുന്നു എന്ന് പറയുമ്പോഴേക്കും സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍, അമ്മമാര്‍, തൊഴിലാളികള്‍ എന്നിവര്‍ റോഡിന്റെ ഇരുവശങ്ങളിലുമെത്തി കൈവീശി അഭിവാദ്യം ചെയ്തു.

ഗ്രാമവീഥികളില്‍ മീനച്ചൂടിനെ അവഗണിച്ച് ഗ്രാമീണര്‍ ഇടതുസ്ഥാനാര്‍ഥിയെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും തിക്കും തിരക്കും കൂട്ടി. പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ റോഡ്‌ഷോ ചൊവ്വാഴ്ച പകല്‍ ഏട്ടമണിയോടെ വെള്ളിയാങ്കല്ലില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. ഓട്ടോറിക്ഷാ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ഹാരമണിയിച്ച് സ്വീകരിച്ചു. ഗ്രാമാന്തരീക്ഷങ്ങളിലൂടെ കടന്നുവന്ന അന്‍വറിന് പല മേഖലകളിലും അഭിവാദ്യങ്ങളും സ്‌നേഹാനുഗ്രഹങ്ങളും ഏറ്റുവാങ്ങാനായി പ്രചാരണവാഹനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടിയും വന്നു. റോഡ്‌ഷോ കൂറ്റനാട് സമാപിച്ചു

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
Pinarayi Vijayan against BJP at Malappuram campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X