സംഘികള്‍ ഇവിടെ സേഫാണ്; ഒരു എംഎല്‍എ പോലുമില്ലാതെ ബിജെപി കേരളം ഭരിക്കുന്നു- അബ്ദുറബ്ബ്
മലപ്പുറം: ബിജെപിക്ക് കേരളത്തില്‍ ഒരു എംപിയോ എംഎല്‍എയോ ഇല്ല. നേരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച ഒ രാജോഗോപാലിന് ശേഷം നിയമസഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ബിജെപിക്ക് നിര്‍ണായക സ്വാധീനം കേരള രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലുമുണ്ട് എന്നത് പ്രതിപക്ഷത്തിന്റെ ഏറെ നാളായുന്ന ആരോപണമാണ്.
ഈ ആരോപണം വീണ്ടും ആവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. തന്റെ വാദം ശരിവെക്കാന്‍ അബ്ദുറബ്ബ് ചില സംഭവങ്ങള്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. പല വിവാദങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ല. ബിജെപിക്കോ കേന്ദ്ര സര്‍ക്കാരിനോ എതിരായ പ്രതിഷേധത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്യുന്നു എന്ന കാര്യമാണ് അബ്ദുറബ്ബ് ചൂണ്ടിക്കാട്ടുന്നത്.

മുന്‍ മന്ത്രിയും ഇടതുസഹയാത്രികനുമായ കെടി ജലീല്‍ എംഎല്‍എയെ ഭീകരവാദി എന്ന് വിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പോലീസ് നടപടിയെടുത്തില്ല. ആരും പരാതിയും നല്‍കിയതുമില്ല എന്ന് അബ്ദുറബ്ബ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരും സഖാക്കളും വിഷയത്തില്‍ മൗനം പാലിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചുകൊഴുത്ത് പൂതനകളെ പോലെയായി എന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എന്ത് നടപടിയുണ്ടായി എന്നാണ് അബ്ദുറബ്ബിന്റെ മറ്റൊരു ചോദ്യം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പരാതി നല്‍കിയിട്ടും വേണ്ട രീതിയില്‍ നടപടിയുണ്ടായില്ലെന്നും അബ്ദുറബ്ബ് പറയുന്നു.
മീഡിയ വണ്‍ ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ ഭാഗമായ മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിനെതിരെയും മറ്റു കേസെടുത്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ സമയമാണ് കേസുള്ള കാര്യം അറിയുന്നത് എന്നതും അബ്ദുറബ്ബ് എടുത്തുപറഞ്ഞു.
ബിജെപി ചെയ്യുന്ന ജോലി കേരളത്തില്‍ സിപിഎം ഭംഗിയായി ചെയ്യുന്നു എന്നാണ് അബ്ദുറബ്ബിന്റെ വിമര്‍ശനം. വര്‍ഗീയ വിഷം വിതച്ചവരും വനിതകളെ അപമാനിച്ചവരും ഉള്‍പ്പെടെ എല്ലാ സംഘികളും ഇവിടെ സുരക്ഷിതരാണെന്നും അബ്ദുറബ്ബ് പരിഹസിക്കുന്നു. ജനാധിപത്യ പോരാട്ടത്തിനിറങ്ങിയ ഇടതുസഹാത്രികള്‍ക്ക് പോലീസ് കേസുമാണ്. ഒരു എംഎല്‍എ പോലുമില്ലാതെയാണ് കേരളം ബിജെപി ഭരിക്കുന്നതെന്നും അബ്ദുറബ്ബ് പറയുന്നു.
പികെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
ഇടതു സഹയാത്രികനും, മുൻ മന്ത്രിയുമായ
ഡോ.കെ.ടി.ജലീലിനെ മുതിർന്ന BJP നേതാവ് ഗോപാലകൃഷ്ണൻ 'ഭീകരവാദി' എന്ന്
അധിക്ഷേപിച്ചിട്ട് ദിവസം പലതു കഴിഞ്ഞു,
ഒരു കേസുമില്ല... ആർക്കും പരാതിയുമില്ല. സർക്കാറിനും സഖാക്കൾക്കുമാവട്ടെ
ഒരു മിണ്ടാട്ടം പോലുമില്ല..!
"സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി'' എന്നു പ്രസംഗിച്ച
BJP നേതാവ് കെ.സുരേന്ദ്രനെതിരെ സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിള
അസോസിയേഷൻ പരാതി നൽകി
ദിവസങ്ങൾ കഴിഞ്ഞിട്ടും വേണ്ട രീതിയിൽ നടപടികളുണ്ടായില്ല.
മീഡിയാവൺ നിരോധനത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് ഇടതു സഹയാത്രികനും, മുൻ എം.പിയുമായ
സെബാസ്റ്റ്യൻ പോളിനെതിരെ എറണാംകുളം
സെൻട്രൽ പോലീസ് കേസെടുത്തിട്ട് ഒരു വർഷത്തോളമായി. പാസ്പോർട്ട് പുതുക്കാൻ
കൊടുത്ത നേരത്താണ് പോലീസ് കേസുകളെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ പോലും അറിയുന്നത്.
കോൺഗ്രസിൽ നിന്നോ, മറ്റോ ആരെങ്കിലും
BJP യിലേക്ക് പോയാൽ ചില സഖാക്കളൊക്കെ
ചോദിക്കാറുണ്ട്,
'എന്താണ് സി.പി.എമ്മിൽ നിന്നും
ആരും BJP യിലേക്ക് പോകാത്തത് ' എന്ന്...!
BJP എടുക്കേണ്ട പണി സി.പി.എം തന്നെ വളരെ ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്ന
കാലത്ത് ഈ ചോദ്യം തന്നെ ഒരശ്ലീലമല്ലേ.
മതസ്പർധയുണ്ടാക്കാൻ വർഗീയ വിഷം
വിതച്ചവരും, വനിതകളെയും ഇടതു
നേതാക്കളെയും വരെ, വളരെ മോശമായി അധിക്ഷേപിച്ചവരുമായ എല്ലാ സംഘികളും
ഇവിടെ സെയ്ഫാണ്..!
ജനാധിപത്യ പോരാട്ടത്തിനിറങ്ങിയ
ഇടതു സഹയാത്രികർക്കാവട്ടെ
പോലീസ് കേസുമാണ്.
ശിഷ്ടം:
ഒരു MLA പോലുമില്ലാതെയാണ് BJP
കേരളം ഭരിക്കുന്നത്.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം











Click it and Unblock the Notifications