മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെറ്റിദ്ധരിക്കേണ്ട... വാനര വസൂരിയല്ല; വികസനം താഴേ തട്ടില്‍, മനോഹര കാഴ്ചയെന്ന് അബ്ദുറബ്ബ്

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് മുന്‍ മന്ത്രി പികെ അബ്ദുറബ്ബ്. കുഴി നിറഞ്ഞ റോഡുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് അബ്ദുറബ്ബിന്റെ പരിഹാസം. ഇത് കണ്ട് വാനര വസൂരിയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന വന്‍കിട പദ്ധതിയാണിതെന്നും കളിയാക്കുന്നു.

വികസനം താഴേ തട്ടിലെത്തിയതിന്റെ മനോഹര കാഴ്ച. ഇനിയും താഴേക്ക് പോയാല്‍ നട്ടെല്ലൊടിയും. ഒട്ടേറെ തിരിച്ചടികള്‍ നാല് വര്‍ഷം സര്‍ക്കാര്‍ തരും. അഞ്ചാമത്തെ വര്‍ഷം കിറ്റ് കിട്ടുമ്പോള്‍ എല്ലാം മറക്കണം. കിറ്റില്‍ ധാന്വന്തരം കുഴമ്പും ഉള്‍പ്പെടുത്തും. നട്ടെല്ല് ബാക്കിയുള്ളവര്‍ക്ക് ഉപകാരപ്പെടുമെന്ന് പരിഹസിക്കുന്ന അബ്ദുറബ്ബ് പുതിയ പദ്ധതി കെ തോട് ആണെന്നും പറയുന്നു. കുലുങ്ങിയുള്ള യാത്രയ്ക്ക് മാത്രമല്ല, കൃഷിക്കും നീന്തലിനുമൊക്കെ പാകത്തില്‍ റോഡുകള്‍ ഒരുക്കുകയാണ് നമ്മുടെ സര്‍ക്കാര്‍ എന്നും അബ്ദുറബ്ബ് കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം....

a

പെട്ടന്ന് ഈ ചിത്രങ്ങൾ കാണുന്ന ആരെങ്കിലും ഇത് വാനര വസൂരി വൈറസാണെന്ന്
തെറ്റിദ്ധരിക്കാനിടയുണ്ട്.
കേരള പൊതുമരാമത്തും, കൃഷി വകുപ്പും, ഫിഷറീസ് വകുപ്പും, ടൂറിസം വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വൻകിട പദ്ധതിയാണിത്. വികസനം താഴേ തട്ടിലെത്തി നിൽക്കുന്ന അതി മനോഹരമായ കാഴ്ചയാണിത്. ഇനിയും താഴേക്ക് പോയാൽ നട്ടെല്ലൊടിയുമെന്നറിയാം, എന്നാലും ആരും ഭയപ്പെടേണ്ട, ആദ്യത്തെ നാലു കൊല്ലം ഇങ്ങനെ തകർന്ന റോഡുകളും, അഴിമതിയും, കെടുകാര്യസ്ഥതയും, സ്വർണ്ണക്കടത്തും, ഡോളർ കടത്തും, കള്ളക്കടത്തും, വൈദ്യുതി ചാർജ് വർധനയും, ഓട്ടോ ചാർജ് വർധനയും, ടാക്സി ചാർജ് വർധനയും, ബസ് ചാർജ് വർധനയുമായി നിലക്കാത്ത പ്രഹരങ്ങൾ മാത്രമാണെങ്കിലും അവസാനത്തെ
കൊല്ലം നിങ്ങൾക്ക് കിറ്റുണ്ടാവും,

ആ കിറ്റു കിട്ടിയാൽ പിന്നെ
നാലു കൊല്ലം കിട്ടിയ കിക്കെല്ലാം
അങ്ങ് മറന്നേക്കണം.
ചെറുപയർ, കടല, ഉഴുന്ന്, റവ, ആട്ട
തുടങ്ങിയ 20 വക സാധനങ്ങളുടെ
ഇമ്മിണി ബല്യ കിറ്റിൽ ഇനി ധാന്വന്തരം കുഴമ്പും കൂടെ ഈ സർക്കാർ ഉൾപ്പെടുത്തും.
അന്നേക്ക് നട്ടെല്ല് ബാക്കിയുള്ളവർക്ക് എന്തായാലും ഈ കുഴമ്പ് ഉപകാരപ്പെടും.

തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്

കേരള ബേങ്കും, കെ. ഫോണും, കെ. ചിക്കനും മാത്രമല്ല പുരോഗമന സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ കെ.റെയിലും അപ്പോഴേക്കും യാഥാർത്ഥ്യമാകും. കേരള ബേങ്കിൽ
നിന്നും പണമെടുത്ത്, കെ ഫോൺ വക ഇൻ്റർനെറ്റുപയോഗിച്ച് കെ. ചിക്കനും തിന്ന് കാസർഗോഡു മുതൽ തിരുവനന്തപുരം വരെ കെ.റയിലിൽ ചീറിപ്പായുന്നവർക്ക്
കേരളത്തിലെ പൊതുമരാമത്തും, കൃഷി വകുപ്പും, ഫിഷറീസ് വകുപ്പും, ടൂറിസം വകുപ്പും സംയുക്തമായി നടത്തുന്ന ഈ വൻകിട പദ്ധതിയായ #കെ_തോട് കെ.റയിലിലിരുന്ന് കാണുമ്പോൾ നല്ലൊരു ആസ്വാദനമായിരിക്കും.
ആടിയും, കുലുങ്ങിയുമുള്ള യാത്രക്കു മാത്രമല്ല, കൃഷിക്കും, ഫിഷിംഗിനും, സ്വിമ്മിംഗിനുമൊക്കെ പാകത്തിൽ റോഡുകൾ പാകപ്പെടുത്തി നമ്മുടെ
സർക്കാർ 😃
#കേരളം_നമ്പർ_വൺ
#റോഡുകൾ_പൊളി

Recommended Video

cmsvideo
ആശങ്കയായി വീണ്ടും മങ്കിപോക്സ്. കണ്ണൂരിലും സ്ഥിരീകരിച്ചു | *Health

Malappuram
English summary
PK Abdu Rabb Criticized State Road and Pinarayi Vijayan Government With satirical Write Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X